കോതമംഗലം: റോഡ് പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരെയും കോൺട്രാക്ടറെയും നാട്ടുകാർ തടഞ്ഞു. കോട്ടപ്പടി -ഊരംകുഴി റോഡിെൻറ നിർമാണപ്രവർത്തനങ്ങൾ ഇഴയുന്നതാണ് പ്രതിഷേധത്തിന് വഴിെവച്ചത്. ബി.എം, ബി.സി നിലവാരത്തിൽ റോഡ് പുനർനിർമിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് രണ്ടുവർഷമായി. 21 കോടി രൂപ അനുവദിച്ച് തുടങ്ങിയ നിർമാണപ്രവൃത്തി പാതിപോലും പിന്നിട്ടിട്ടില്ല.
കിഴേക്ക ഇരുമലപ്പടി മുതൽ തുരങ്കം വരെ നാല് കി.മീ. മാത്രമാണിപ്പോൾ പൂർത്തിയായത്. തുരങ്കം മുതൽ കോട്ടപ്പടി ഹൈസ്കൂൾ ജങ്ഷൻ വരെയുള്ള പ്രവർത്തനം പാതിവഴിയിലാണ്. നിർമാണം പൂർത്തിയായ ഭാഗത്തിെൻറ പരിശോധനക്ക് എത്തിയതായിരുന്നു ഉദ്യോഗസ്ഥരും കോൺട്രാക്ടറും. ആനവാതിൽപ്പടിയിൽ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഇവരെ തടയുകയായിരുന്നു.
ഉദ്യോഗസ്ഥരും കോൺട്രാക്ടറും പരസ്പരം കുറ്റപ്പെടുത്തൽ നടത്തിയതോടെ പ്രതിഷേധം കനത്തു. തുടർന്ന് പൊതുമരാത്ത് എൻജിനീയർ സ്ഥലത്തെത്തി ഈ മാസം 28ന് കോൺട്രാക്ടറുടെയും ഉദ്യോഗസ്ഥരുടെയും പൊതുപ്രവർത്തകരുടെയും സാന്നിധ്യത്തിൽ ചർച്ചകൾ നടത്തി പണി പുനരാരംഭിക്കാമെന്ന് ഉറപ്പുനൽകിയതോടെ പ്രതിഷേധങ്ങൾ അവസാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.