പിറവം: ഏഴാമത്തെ വയസ്സിൽ അരക്ക് കീഴ്പ്പോട്ട് തളർന്ന് ഉറ്റവരും ഉടയവരുമില്ലാതെ ചോർന്നൊലിക്കുന്ന വീട്ടിൽ താമസിക്കുന്ന വയോധികക്ക് അടച്ചുറപ്പുള്ള ചോർന്നൊലിക്കാത്ത ഭവനം എന്ന സ്വപ്നം സാഫല്യമായി.
പിറവം പാലച്ചുവട്ടിൽ നാരേക്കാട്ട് വീട്ടിൽ റോബിൻ മാത്യുവാണ് കാരുണ്യ പ്രവൃത്തിയുമായി മാതൃകയായത്.
ഗൾഫിൽ കൺസ്ട്രക്ഷൻ ബിസിനസ് ചെയ്തിരുന്ന ഇദ്ദേഹം കഴിഞ്ഞ 10 വർഷമായി കർണാടകയിൽ സജീവ രാഷ്ട്രീയത്തിലാണ്. കർണാടക സമാജ് വാദി പാർട്ടിയുടെ സംസ്ഥാന ഘടകം അധ്യക്ഷനും പിറവത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന 'പ്രതീക്ഷ ഫൗണ്ടേഷൻ' ചെയർമാനുമാണ്. യാക്കോബായ സഭ കമാൻഡർ കൂടിയായ റോബിൻ നേരത്തേയും നിർധനർക്ക് വീടുകൾ െവച്ച് നൽകിയിട്ടുണ്ട്. ആയിരത്തിലധികം വിദ്യാർഥികളുടെ ഡിഗ്രിതലം വരെയുള്ള വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പുകൾ നൽകിവരുന്നു.
വർഷകാലത്ത് ചോർന്നൊലിക്കുന്ന ഇടുങ്ങിയ വീട്ടിലെ താമസം ദുഃസ്സഹമായതിനെ തുടർന്ന് റോബിൻ നാരേക്കാട് മൂന്നാഴ്ച മുമ്പ് വീടിെൻറ പുനർനിർമാണം ഏറ്റെടുക്കുകയായിരുന്നു. കൂദാശ കർമത്തിന് പിറവം യാക്കോബായ കോൺഗ്രിഗേഷൻ പള്ളി വികാരി ഫാ. വർഗീസ് പനച്ചി, കോളങ്ങായി സെൻറ് മൈക്കിൾസ് ചർച്ച് വികാരി ഫാ. പിേൻറാ പുന്നയ്ക്കൽ എന്നിവർ നേതൃത്വം നൽകി. മുനിസിപ്പൽ ചെയർമാൻ സാബു കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രവാസി ജീസ് ജോസ് ചെറിയാൻ വാട്ടർ കണക്ഷനായി നൽകിയ 15,000 രൂപ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഏലിയാസ് ഈനാകുളം കൈമാറി. വാർഡ് കൗൺസിലർ എൽസ അനൂപ് അധ്യക്ഷത വഹിച്ചു. െജയ്സൺ പുളിയ്ക്കൽ, ഷാജു ഇലഞ്ഞിമറ്റം, കെ.പി. സലീം, കെ.ആർ. പ്രദീപ് കുമാർ, തോമസ് മല്ലപ്പുറം, അരുൺ കല്ലറയ്ക്കൽ, പ്രശാന്ത് മമ്പുറം, വത്സല വർഗീസ്, പൗലോസ് കാരിത്തടം, ഏലിയാസ് നാരേക്കാട്, ശ്രീജിത്ത് പാഴൂർ, കുരിയൻ പുളിയ്ക്കൽ, ഷാജി അരമനപറമ്പിൽ, വർഗീസ് മുണ്ടോത്തിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.