കിഴക്കമ്പലം: മുക്കുപണ്ടം പണയം വെക്കാനെത്തിയ ആളെ സ്ഥാപന ഉടമ പിടികൂടി പൊലീസിൽ ഏൽപിച്ചു.
ശനിയാഴ്ച ഉച്ചക്കാണ് കിഴക്കമ്പലത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ കോതമംഗലം സ്വദേശി പീറ്റര്‍ ദേവസി (43) മാലയും രണ്ട് പാദസരവുമടക്കം ആറുപവന്‍ പണയം വെക്കാനെത്തിയത്. സംശയം തോന്നിയ ഉടമ പരിശോധിച്ചപ്പോൾ ആഭരണങ്ങള്‍ നേരിയ അളവില്‍ സ്വര്‍ണം പൂശിയതാണെന്ന് കണ്ടെത്തി.
തിരിച്ചറിയല്‍ കാര്‍ഡിലും കൃത്രിമം ശ്രദ്ധയിൽപെട്ടതോടെ മറ്റു വ്യാപാരികളുടെ സഹായത്തോെട പിടികൂടി കുന്നത്തുനാട് പൊലീസിന് കൈമാറുകയായിരുന്നു. ഈ മാസം 20ന് ഇയാള്‍ ഇതേ സ്ഥാപനത്തില്‍ ഒമ്പത് ഗ്രാം മുക്കുപണ്ടം പണയംവെച്ച് 28,000 രൂപ കൈക്കലാക്കിയിരുന്നു.
പണംവാങ്ങി പോയശേഷമാണ് തട്ടിപ്പ് മനസ്സിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.