ഷാജി, വീനീഷ്

മുക്കുപണ്ടം: പ്രതികൾ പിടിയിൽ

ശ്രീമൂലനഗരം: തിരുവൈരാണിക്കുളം സർവിസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം​െവച്ച് പണം തട്ടിയ കേസിലെ രണ്ടും മൂന്നും പ്രതികളെ പൊലീസ് പിടികൂടി. ചൊവ്വര തെക്കുഭാഗം വെള്ളാരപ്പിള്ളി പുളിങ്ങാമ്പിള്ളി വീനീഷ് (32), വെങ്ങോല തണ്ടേക്കാട് കൂട്ടായിയിൽ ഷാജി (43) എന്നിവരെയാണ് ഇൻസ്​പെക്​ടർ എം.ബി. ലത്തീഫി​െൻറ നേതൃത്വത്തിൽ അറസ്​റ്റ് ചെയ്തത്.

ഒന്നാംപ്രതിയെ നേരത്തേ അറസ്​റ്റ്​ ചെയ്തിരുന്നു. ഷാജിയാണ് മുക്കുപണ്ടങ്ങൾ തയാറാക്കി മറ്റു പ്രതികൾക്ക് പണയപ്പെടുത്തുന്നതിനായി നൽകിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മുക്കുപണ്ടം പണയം​െവച്ച് 46,000 രൂപയുടെ തട്ടിപ്പ്​ നടത്തിയത്. പ്രതികളെ പെരൂമ്പാവൂർ കോടതിയിൽ ഹാജരാക്കി. റൂറൽ എസ്.പി കെ. കാർത്തികി​െൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം.

എസ്​.ഐമാരായ സ്​റ്റെപ്റ്റോ ജോൺ, ടി.എ. ഡേവിസ്, ടി.വി. ദേവസി, പി.ജെ. ജോയി എ.എസ്.ഐ അബ്​ദുൽ സത്താർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - roldgold jwellery fraud, Defendants arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.