കൊച്ചി: വഴിയോര ബിരിയാണി വിൽപന സാമൂഹികവിരുദ്ധർ തടഞ്ഞതിനെത്തുടർന്നുണ്ടായ വിവാദങ്ങളിൽ മനംമടുത്ത് ആത്മഹത്യക്ക് ശ്രമിച്ച ട്രാൻസ് യുവതി സജ്ന ഷാജി ആശുപത്രി വിട്ടു. മൂന്നുദിവസം തീവ്രപരിചരണ വിഭാഗത്തിലുൾെപ്പടെ അഞ്ചുദിവസത്തെ ചികിത്സക്കുശേഷം കാക്കനാട്ടെ വാടകവീട്ടിൽ വിശ്രമത്തിലാണ്.ദിവസങ്ങൾക്കുമുമ്പ് ഇരുമ്പനത്തും തൃപ്പൂണിത്തുറക്കടുത്തും വഴിയോര ബിരിയാണി വിൽപന നടത്തുന്നതിനിടെ ചിലർ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തതോടെ വിൽപന തടസ്സപ്പെട്ടതിനെക്കുറിച്ച് ഫേസ്ബുക്ക് ലൈവിൽ കണ്ണീരോടെ പങ്കുവെക്കുകയായിരുന്നു സജ്ന. ഇതേതുടർന്ന് ആയിരക്കണക്കിനാളുകൾ പിന്തുണയുമായി വരുകയും ആരോഗ്യമന്ത്രി കെ.കെ. ശൈലജ, നടൻ ജയസൂര്യ തുടങ്ങിയവർ സഹായവാഗ്ദാനവുമായി ഇടപെടുകയും ചെയ്തു.
പിന്നാലെ സുശാന്ത് നിലമ്പൂർ ഇവർക്ക് വീട് വെച്ചുനൽകാൻ സഹായിക്കണമെന്നാവശ്യപ്പെട്ടും ഫേസ്ബുക്ക് വിഡിയോ ചെയ്തു. ഇതുസംബന്ധിച്ച് തെൻറ ജോലിക്കാരിയായ തീർഥയോട് ഫോണിൽ സംസാരിച്ചതിെൻറ ശബ്ദസന്ദേശം പുറത്തുവരുകയും വിവാദമാവുകയും ചെയ്തിരുന്നു.
പിന്നാലെ സമൂഹമാധ്യമങ്ങളിലും ട്രാൻസ്ജെൻഡർ സമൂഹത്തിനിടയിലും ഇവർക്കുനേരെ അധിക്ഷേപങ്ങളും ആരോപണങ്ങളും നിറഞ്ഞു. ഇതിെൻറ മാനസികാഘാതത്തിലാണ് ഉറക്കഗുളിക അമിതമായി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഫേസ്ബുക്ക് ലൈവ് നാടകമാണെന്നുൾെപ്പടെ പലരും പറഞ്ഞതിലുള്ള മനോവിഷമമാണ് ആത്മഹത്യശ്രമത്തിേലക്ക് നയിച്ചതെന്ന് സജ്ന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.