കിഴക്കമ്പലം: മോഷണക്കേസിലെ പ്രതി ഏഴ് വര്‍ഷത്തിനുശേഷം പൊലീസ് പിടിയിലായി. കുമ്മനോട് പുത്തന്‍പുരക്കല്‍ വീട്ടില്‍ വിപിന്‍ ചാക്കോയാണ് (39) കുന്നത്തുനാട് പൊലീസ് പിടിയിലായത്. 2013ല്‍ പള്ളിക്കര എരുമേലി ഭാഗത്തെ വീട്ടില്‍ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.
കഞ്ചാവുകേസില്‍ ശിക്ഷ കഴിഞ്ഞ് ഈ മാസം ആറിനാണ് പ്രതി പുറത്തിറങ്ങിയത്. കോതമഗലം, പുത്തന്‍കുരിശ്, പെരുമ്പാവൂര്‍, കമ്പംമേട് സ്റ്റേഷനുകളിൽ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ. ബിജുമോെൻറ നേതൃത്വത്തില്‍ കുന്നത്തുനാട് ഇന്‍സ്പെക്ടര്‍ വി.ടി. ഷാജന്, എസ്.ഐ കെ.ടി. ഷൈജന്‍, എ.എസ്.ഐ വേണുഗോപാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ മനാഫ്, അജിത്, റഫീഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.