മട്ടാഞ്ചേരി: ദിനംപ്രതി ആയിരക്കണക്കിന് വിദേശ -സ്വദേശ സഞ്ചാരികളെത്തുന്ന പൈതൃക ടൂറിസം കേന്ദ്രമായ മട്ടാഞ്ചേരി ഡച്ച് പാലസിന് മുൻവശത്തെ നടപ്പാതയിൽ വെട്ടിയിട്ടിരിക്കുന്ന വലിയ മരത്തടികൾ ആറ് മാസമായിട്ടും നീക്കാൻ നടപടിയില്ല. കൊച്ചി സ്മാർട്ട് മിഷൻ നേതൃത്വത്തിൽ മേഖലയിൽ ടൈൽ വിരിക്കലും നടപ്പാത നിർമാണവും നടന്ന ശേഷമാണ് അധികൃതർ സമീപത്തെ വലിയ വൃക്ഷങ്ങൾ വെട്ടി നടപ്പാതയിൽ തള്ളിയത്. ടൂറിസം സീസൺ ആരംഭിച്ചതോടെ നിരവധി സഞ്ചാരികളാണ് ഡച്ച് പാലസും സമീപത്തെ സിനഗോഗും കാണാൻ എത്തുന്നത്. ഇവരുടെ മനം മടുപ്പിക്കുന്ന കാഴ്ചകളിലൊന്നായി മരത്തടികൾ മാറിയിട്ടുണ്ട്.തടിക്കഷ്ണങ്ങൾ മഴയും വെയിലുമേറ്റ് ജീർണിച്ച് തുടങ്ങിയതോടെ ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പരാതിപ്പെട്ടിട്ടും മരത്തടികൾ മാറ്റാൻ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.