മൂവാറ്റുപുഴ: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വെർച്വൽ വിനോദയാത്ര നടത്തി വിദ്യാർഥികൾ. സ്കൂൾ തുറക്കലിനു കളമൊരുക്കവും മനമൊരുക്കവും ലക്ഷ്യമാക്കി വി.എച്ച്.എസ്.ഇ വിഭാഗം നാഷനൽ സർവിസ് സ്കീം സ്േറ്ററ്റ് സെല്ലിെൻറ സഹകരണത്തോടെ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലാണ് വെർച്വൽ വിദേശ വിനോദയാത്ര നടത്തിയത്.
ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്താൽ ഒരു മണിക്കൂർകൊണ്ട് മറ്റ് സാമ്പത്തിക ചെലവില്ലാതെ നാല് വിദേശരാജ്യങ്ങൾ 'സന്ദർശിച്ചു'. വിമാനവും എയർപോർട്ടും എല്ലാം ഉൾപ്പെടുത്തിയുള്ള വിഡിയോയിലൂടെ യാത്ര തുടങ്ങി. വിമാനം ഓടിക്കാൻ പൈലറ്റായ എ.ആർ. മൊയ്തുവിനെയും കൂട്ടി. ഒപ്പം അദ്ദേഹം അനുഭവങ്ങൾ പങ്കുെവച്ചു.
ഖത്തറിലെ മലയാളം എഫ്.എം ചാനലിലെ റേഡിയോ ജോക്കി ഷിഫിൻ ഖത്തറിൽനിന്ന് വിശേഷങ്ങൾ പങ്കുെവച്ചു. ആഫ്രിക്കൻ രാജ്യമായ കെനിയയിലെ ചേരിപ്രദേശത്തിലെ കുട്ടികളുടെ വിശേഷങ്ങൾ പങ്കുെവച്ച് ഷറി യോഹന്നാനും ജേക്കബ് ഒഗോഡോയും ചേർന്നു. ലണ്ടനിലെ വിശേഷങ്ങളും ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയവും പരിചയപ്പെടുത്തി മനോജ് ശിവയും ബ്രൂെണയിലെ ജനങ്ങളുടെ സംസ്കാരവും വിനോദസഞ്ചാര പ്രദേശങ്ങളും പരിചയപ്പെടുത്തി അഡ്വ. സജീവ് കുമാറും ദേവി കൃഷ്ണയും രാജീവ് കൈലാസും മീര ശ്രീജിത്തും ഒപ്പമുണ്ടായിരുന്നു.
വി.എച്ച്.എസ്.ഇ എൻ.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം കോഓഡിനേറ്റർ പി. രഞ്ജിത്, ജില്ല കോഓഡിനേറ്റർ കെ.ജെ. ഷിനിലാൽ, ഷിബു, സന്തോഷ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ റനിത ഗോവിന്ദ്, പി.ടി.എ പ്രസിഡൻറ് പി.ടി. അനിൽകുമാർ, സിനിജ സനൽ, സമീർ സിദ്ദീഖി, ഹണി വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.