കൊച്ചി: സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. തമിഴ്നാട് മധുര സ്വദേശിനി എറണാകുളം വാത്തുരുത്തി കോളനിയിൽ താമസിക്കുന്ന കനിമൊഴിയാണ് (24) സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഗാർഹിക പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്തത്. ഭർത്താവ് കാർത്തികിനെ ആത്മഹത്യപ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.
അഞ്ച് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അന്ന് 10 പവൻ നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും നാല് പവനാണ് യുവതിയുടെ വീട്ടുകാർ നൽകിയത്.
ബാക്കി ആറ് പവനെ ചൊല്ലി ഭർത്താവ് കാർത്തിക് കനിമൊഴിയെ ഉപദ്രവിച്ചിരുെന്നന്ന് പൊലീസ് പറഞ്ഞു. പീഡനം സഹിക്കവയ്യാതെ കനിമൊഴി മൂന്നുവർഷം മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കാർത്തികിെൻറ നിരന്തര പീഡനം സഹിക്കാതെ വാത്തുരുത്തിയിെല മാതാപിതാക്കളുടെ സമീപം ബുധനാഴ്ച എത്തിയ കനിമൊഴി ഭർത്താവ് ഉപദ്രവിച്ചതിനെക്കുറിച്ച് അവരെ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ മാതാപിതാക്കൾ ജോലിക്ക് പോയ സമയം വീടിന്റെ പിൻവശത്ത് തൂങ്ങി മരിക്കുകയായിരുന്നു. മൂന്നര വയസ്സുള്ള ആൺകുട്ടിയുണ്ട്. എറണാകുളം അസിസ്റ്റൻറ് കമീഷണറുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കുകയാണ്. കാർത്തികിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.