കൊച്ചി: പാര്‍സല്‍ സര്‍വിസ് വഴി ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടര കിലോ കഞ്ചാവ് എക്സൈസ് പിടികൂടി.എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ ടി.എ. അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അസി. എക്സൈസ് കമീഷണര്‍ ടി.എസ്. ശശികുമാറിെൻറ നേതൃത്വത്തിലാണ് ഇത് പിടികൂടിയത്.
കാര്‍ട്ടണ്‍ ബോക്സില്‍ അരിപ്പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി എന്നിവക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച ആറുപേരെക്കുറിച്ച് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
ലോക്ഡൗണ്‍ കാലത്ത് കൊറിയര്‍ സര്വിസുവഴി വിദേശത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള സാധ്യത കണക്കിലെടുത്താണ് എക്സൈസ് അന്വേഷണം ശക്തമാക്കിയത്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. വിനോജ്, പ്രിവൻറിവ് ഓഫിസര്‍ കെ.എസ്. പ്രമോദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ശ്രീകുമാര്‍, അനീഷ് ജോസഫ്, ശിവകുമാര്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ സ്മിത ജോസ്, എക്സൈസ് ഡ്രൈവര്‍ അനീഷ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.