കൊച്ചി: കൃത്യമായി ഫണ്ട് അനുവദിക്കുകയും തുടർച്ചയായി 300 ദിവസം നിർമാണത്തിനായി ലഭിക്കുകയും ചെയ്താൽ കളമശ്ശേരിയിലെ കൊച്ചി കാൻസർ സെൻറർ പൂർത്തിയാക്കാനാവുമെന്ന് കരാർ കമ്പനി ഹൈകോടതിയിൽ. നിർമാണ കരാറിൽനിന്ന് ഒഴിവാക്കിയതിനെതിരെ നൽകിയ ഹരജി പരിഗണിക്കവേയാണ് കരാർ കമ്പനിയായ പി. ആൻഡ് സി പ്രൊജക്ട്സ് ഇക്കാര്യം വ്യക്തമാക്കിയത്.
വിശദീകരണം നൽകാൻ സർക്കാറും ഇൻെകലും ഉൾപ്പെടെ എതിർ കക്ഷികൾക്ക് അധിക സമയം അനുവദിച്ച കോടതി ഹരജി ഫെബ്രുവരി പത്തിന് വീണ്ടും പരിഗണിക്കാൻ മാറ്റി.നിർമാണത്തിൽനിന്ന് കമ്പനിയെ ഒഴിവാക്കിയത് കരാറിന് വിരുദ്ധമാണെന്നാരോപിച്ചായിരുന്നു ഹരജി. നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നുവെന്നാരോപിച്ച് ഡിസംബർ 26ന് ഇൻെകൽ അധികൃതർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ജനുവരി നാലിന് മറുപടി നൽകിയിരുന്നു.
പ്രശ്നത്തിൽ ഇടപെടാൻ സർക്കാറിനോടും കിഫ്ബിയോടും കരാർ കമ്പനി ആവശ്യപ്പെട്ടെങ്കിലും ഇതുണ്ടായില്ല. ജനുവരി 18നാണ് നിർമാണ പ്രവർത്തനങ്ങളിൽനിന്ന് 31ന് ഒഴിഞ്ഞു പോകാൻ ഇൻെകൽ അധികൃതർ നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.