കൊച്ചി: പാലാരിവട്ടം പാലം പൊളിക്കുന്നത് ഈമാസം അവസാനത്തോടെ പൂർത്തിയാക്കി പുനർ നിർമാണം വേഗത്തിലാക്കാമെന്ന് ഡി.എം.ആർ.സി വിലയിരുത്തൽ. നിലവിൽ ഗർഡറുകൾ മുറിച്ചിറക്കിയ സ്പാനുകളിൽ ജാക്കറ്റിങ് പണികൾ പുരോഗമിക്കുകയാണ്.
ഇതുവരെ 11 സ്പാൻ പൊളിക്കുന്നത് പൂർത്തിയായി. പാലത്തിലെ നിർമാണ പുരോഗതി വിലയിരുത്താൻ കെ.എം.ആർ.എൽ മുൻ പ്രിൻസിപ്പൽ അഡ്വൈസർ ഇ. ശ്രീധരൻ ബുധനാഴ്ച സന്ദർശിച്ചു. എട്ടുമാസം കൊണ്ട് പാലം പുനർനിർമാണം പൂർത്തിയാക്കുന്നത് ലക്ഷ്യമിട്ട് സെപ്റ്റംബർ അവസാനത്തോടെയാണ് പാലത്തിൽ പണികൾ തുടങ്ങിയത്.
നിലവിൽ 11ാമത്തെ സ്പാനിെൻറ സ്ലാബുകൾ മുറിച്ചുമാറ്റൽ പൂർത്തിയായി. മറ്റ് രണ്ട് സ്പാനിെൻറ ഗർഡറുകൾ ഇറക്കുന്ന പണികളാണ് പുരോഗമിക്കുന്നത്. ഈയാഴ്ച തന്നെ 13 സ്പാനുകളുടെ പൊളിക്കൽ പൂർത്തിയാക്കുന്നത്
ലക്ഷ്യമിട്ടാണ് പണികൾ നീങ്ങുന്നത്. ബാക്കി നാല് സ്പാനുകളുടെ ഗർഡറുകൾ പൊളിച്ചിറക്കുന്നത് രണ്ടാഴ്ച കൊണ്ട് പൂർത്തിയാകുമെന്ന് പുനർനിർമാണ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയുടെ കണക്കുകൂട്ടൽ. പാലത്തിെൻറ സെൻട്രൽ സ്പാനുകളിലും ഗർഡറുകളിലും വിള്ളൽ കണ്ടെത്തിയിരുന്നു. 18 പിയർ ക്യാപ്പുകളിൽ 16 എണ്ണത്തിലും വിള്ളൽ ഗുരുതരമാണെന്നും റിപ്പോർട്ട് ലഭിച്ചിരുന്നു.
അടുത്ത വർഷം ഏപ്രിലിൽ പാലം പുനർനിർമാണം പൂർത്തിയാക്കി തുറക്കുമെന്നാണ് പ്രതീക്ഷ. ഇത് ലക്ഷ്യമിട്ടാണ് പണി പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.