കാക്കനാട്: തൃക്കാക്കര നഗരസഭ ജീവനക്കാരെ നായ് കടിച്ചു. നഗരസഭ കാര്യാലയ വളപ്പിൽ ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. രാവിലെ ഓഫിസിലേക്ക് വന്ന ഹെൽത്ത് ഇൻസ്പെക്ടറെയും ക്ലീനിങ് തൊഴിലാളികളെയുമാണ് നായ് കടിച്ചത്. ചില ജീവനക്കാരും ക്ലീനിങ് തൊഴിലാളികളും വളർത്തിയിരുന്ന രണ്ട് നായ്ക്കളിൽ ഒന്നാണ് അക്രമാസക്തമായത്. കടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജീവനക്കാർ ഉൾെപ്പടെ നിരവധി പേരെ നായ് കടിച്ചതായി പരാതികളുണ്ട്. നിരന്തരം അക്രമാസക്തനാകുന്നത് പേ പിടിച്ചതിനെ തുടർന്നാണോയെന്ന് സംശയമുയരുന്നു. മുനിസിപ്പാലിറ്റി ഓഫിസിനു സമീപമാണ് നഗരസഭയുടെ മാലിന്യനിർമാജന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ് ഇവിടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.