പള്ളിക്കര: ചിത്രപ്പുഴയുടെ കൈവഴിയായ പെരിയാര്‍വാലി കുറുന്തറത്തോട്ടില്‍ രാസ മാലിന്യം തള്ളിയതിനെത്തുടര്‍ന്ന് ചിത്രപ്പുഴയിലും കൈവഴികളിലും മത്സ്യം ചത്തുപൊങ്ങി. ശനിയാഴ്ച ഉച്ചയോടെയാണ് മീനുകള്‍ ചത്തുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പുഴയിലെയും കൈവഴിയിലെയും വെള്ളം കറുത്ത നിറത്തിലായിരുന്നു.
വെള്ളത്തിന് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറഞ്ഞു.
ഇവിടെ ഒരുവര്‍ഷത്തിനിടെ പലപ്രാവശ്യം ഇത്തരത്തില്‍ മാലിന്യം ഒഴുക്കിയതിനെത്തുടര്‍ന്ന് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിട്ടുണ്ട്. ബി.പി.സി.എല്‍ പി.ഡി.പി.പി പ്രെട്രോകെമിക്കല്‍ പ്രോജക്ടിന് സമീപമാണ് സംഭവം. ഇവിടെനിന്നാണ് രാസമാലിന്യം ഒഴികിയെത്തിയെതന്നാണ് നാട്ടുകാരുടെ ആരോപണം.
സംഭവത്തെതുടര്‍ന്ന് തിരുവാണിയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് സി.ആര്‍. പ്രകാശന്‍, വൈസ് പ്രസിഡൻറ് ശ്രീജ വിശ്വനാഥന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കമ്പനി അധികൃതരെത്തി പരിശോധന നടത്തിയെങ്കിലും കമ്പനിയുടെ ഭാഗത്തുനിന്ന് അത്തരത്തില്‍ മാലിന്യച്ചോര്‍ച്ച കണ്ടെത്താനായിട്ടിെല്ലന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.