മട്ടാഞ്ചേരി: ഇരു വൃക്കകളും തകരാറിലായ ഗൃഹനാഥൻ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. സൗദി പപ്പങ്ങമുക്കിൽ താമസിക്കുന്ന സന്തോഷാണ് രണ്ടു വൃക്കകളും തകരാറിലായി കഴിഞ്ഞ ഒമ്പതു വർഷമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുന്നത്. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വീതം ചെയ്യണം. മത്സ്യെത്താഴിലാളിയായ സന്തോഷിന് ഭാര്യയും മൂന്നു മക്കളുമാണുള്ളത്.
വീടും സ്ഥലവും പണയ പെടുത്തിയാണ് ഇത്രയും നാൾ ചികത്സിച്ചത്. ഇപ്പോൾ ബാങ്കിൽ നിന്നും ജപ്തി നോട്ടിസ് വന്നിരിക്കുകയാണ്. ഹൃദയ സംബന്ധമായ അസുഖങ്ങൾ കൂടി ഉള്ളതിനാൽ സർക്കാർ ആശുപത്രിയിലും ചികിത്സിക്കാൻ സാധിക്കുന്നില്ല. ഡയാലിസിസിനും, നിത്യ ചിലവിനും വിഷമിക്കുന്ന ഈ കുടുംബത്തിനെ സഹായിക്കുവാൻ നാട്ടുകാർ ചേർന്ന് സഹായ നിധി രൂപവത്കരിച്ചു.
ഡിവിഷൻ കൗൺസിലർ ഷൈല തദേവൂസിെൻറയും സന്തോഷിെൻറ ഭാര്യ സുനിതയുടെയും പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തോപ്പുംപടി ശാഖയിൽ ജോയൻറ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40360733483, ഐ.എഫ്.എസ് കോഡ്: എസ്.ബി.ഐ.എൻ 0070141. സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് ഈ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.