എറണാകുളം: തൃക്കാക്കരയിൽ സിപിഎം പ്രവർത്തകയുടെ വീട് കത്തിച്ചു. ആശാ പ്രവർത്തകയായ മഞ്ജുവിന്റെ വീടാണ് കത്തിച്ചത്. അത്താണിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നു. അയൽവാസിയുമായി തർക്കമുണ്ടായിരുന്നുവെന്നും വ്യക്തിവിരോധമാകാം സംഭവത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സി.പി.എം പ്രതികരിച്ചു. സി.പി.എം നേതാക്കൾ വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.