ജാഫർ മാലിക്കും അഫ്‌സാന പർവീനും

എറണാകുളത്തിന്‍റെ വികസനച്ചുമതല ഇനി ഐ.എ.എസ് ദമ്പതികൾക്ക്​

കാക്കനാട്: ജാഫർ മാലിക് പുതിയ കലക്ടർ ആയി ചുമതല ഏറ്റെടുക്കുന്നതോടെ എറണാകുളം ജില്ലയുടെ വികസന ചക്രം ഐ.എ.എസ് ദമ്പതികളുടെ കൈകളിലേക്ക്. രാജസ്ഥാൻ സ്വദേശി ജാഫർ മാലിക്കി​െൻറ ഭാര്യ ഝാർഖണ്ഡ് സ്വദേശിനി അഫ്സാന പർവീൻ നിലവിൽ ജില്ല വികസന കമീഷണറാണ്. കലക്ടറേറ്റിൽതന്നെയാണ് ഇവരുടെ ഓഫിസും സ്ഥിതി ചെയ്യുന്നത്.

നേര​േത്ത എം.ജി. രാജമാണിക്യം എറണാകുളം കലക്ടറായും ഭാര്യ ആർ. നിശാന്തിനി റൂറൽ എസ്.പി ആയും ഒരേ സമയത്ത് ജോലി നോക്കിയിട്ടുണ്ടെങ്കിലും കലക്ടറേറ്റിലെ ആദ്യ ഐ.എ.എസ് ദമ്പതികളാണ് ഇവർ. മലപ്പുറം കലക്ടറായിരുന്ന ജാഫർ കഴിഞ്ഞ വർഷമാണ്​ ആർ ആൻഡ്​ ബി.സി എം.ഡിയായി എറണാകുളത്തെത്തിയത്. ഇതിന് പുറ​െമ കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡി​െൻറയും കൊച്ചി മെട്രോപ്പോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെയും സി.ഇ.ഒ ആണ്​.

സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ആയും പെരിന്തൽമണ്ണ സബ് കലക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 2019 പ്രളയകാലത്ത് മലപ്പുറം ജില്ല കലക്ടറായിരുന്ന ജാഫർ മാലിക്കും നിലമ്പൂർ എം.എൽ.എ പി.വി. അൻവറുമായുണ്ടായ വാക്പോര് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ജാഫർ മാലിക് നിലവിൽ കൈകാര്യം ചെയ്യുന്ന കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡി​െൻറയും കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെയും അധികചുമതലയും അഫ്സാനക്കാണ് നൽകിയിട്ടുള്ളത്​. വൈറ്റില മൊബിലിറ്റി ഹബിെൻറ ചുമതലയും അഫ്സാനക്കാണ്.

ഇതോടെ എറണാകുളം ജില്ലയുടെ വികസനക്കുതിപ്പിൽ തങ്ങളുടെ കൈമുദ്ര പതിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഐ.എ.എസ് ദമ്പതികൾ. ഒരു വർഷമായി കാക്കനാടാണ് താമസം. അമാൻ മാലിക്കാണ് ഏക മകൻ.

Tags:    
News Summary - The IAS couple is now in charge of the development of Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.