ആലുവ: കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കൂവപ്പടി ഐമുറി കോട്ടവയൽ വടക്കേക്കര വിഷ്ണു ഭവനിൽ അജി വി. നായരെ (28) അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് വർഷത്തിനിടെ കൊലപാതകം, കൊലപാതകശ്രമം, ആയുധ നിയമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജനുവരി 27 മുതൽ ഒരു വർഷത്തേക്ക് നാടുകടത്തിയിരുന്നു. എന്നാൽ, ഈ ഉത്തരവ് ലംഘിച്ച് നാട്ടിലെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.