സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ച്ച വി​ല്ലേ​ജ് ഓ​ഫി​സ​ർ ഷാ​ന്‍റോ ജോ​സി​ന് അ​ൻ​വ​ർ സാ​ദ​ത്ത് എം.​എ​ൽ.​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

അവസാന ശമ്പളം നിരാലംബർക്ക് നൽകി വില്ലേജ് ഓഫിസർ പടിയിറങ്ങി

ചെ​ങ്ങ​മ​നാ​ട്: ര​ണ്ടു​പ​തി​റ്റാ​ണ്ടി​ലേ​റെ സേ​വ​ന​ത്തി​ന്റെ മാ​തൃ​ക തു​ട​ർ​ന്ന ചെ​ങ്ങ​മ​നാ​ട് വി​ല്ലേ​ജ് ഓ​ഫി​സ​ർ ഷാ​ന്‍റോ ജോ​സ് ത‍ന്‍റെ അ​വ​സാ​ന​മാ​സ ശ​മ്പ​ളം നി​രാ​ലം​ബ​ർ​ക്ക് വി​ത​ര​ണം​ചെ​യ്ത് പ​ടി​യി​റ​ങ്ങി. മാ​ണി​ക്ക​മം​ഗ​ലം കോ​ല​ഞ്ചേ​രി വീ​ട്ടി​ൽ പ​രേ​ത​നാ​യ ജോ​സി‍െൻറ​യും മേ​ഴ്സി​യു​ടെ​യും മ​ക​നാ​യ ഷാ​ന്‍റോ 2001ലാ​ണ് റ​വ​ന്യൂ വ​കു​പ്പി​ൽ എ​ൽ.​ഡി ക്ല​ർ​ക്കാ​യി പ്ര​വേ​ശി​ച്ച​ത്.

തു​ട​ക്കം​കു​റി​ച്ച ആ​ലു​വ താ​ലൂ​ക്കാ​ഫി​സി​ൽ​ നി​ന്നാ​ണ് വി​ര​മി​ച്ച​തും. ആ​ലു​വ താ​ലൂ​ക്കി​ലെ 18 വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലെ 12 വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലും ഷാ​ന്‍റോ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. വി​ല്ലേ​ജ് ഓ​ഫി​സ​റാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​ത് വ​യ​നാ​ട്ടി​ലേ​ക്കു​ള്ള സ്ഥ​ലം മാ​റ്റ​ത്തോ​ടൊ​പ്പ​മാ​ണ്.

മ​റ​ക്കാ​നാ​കാ​ത്ത ഒ​രു​പാ​ട് ഓ​ർ​മ​ക​ളു​മാ​യി വ​യ​നാ​ട്ടി​ൽ​നി​ന്ന് സ്വ​ന്തം ജി​ല്ല​യി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ 2018ലെ ​മ​ഹാ​പ്ര​ള​യ​മാ​യി​രു​ന്നു കാ​ത്തി​രു​ന്ന​ത്. പ്ര​ള​യം വി​ഴു​ങ്ങി​യ ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളോ​ടൊ​പ്പം വി​ശ​പ്പും ദാ​ഹ​വും സ​ഹി​ച്ച് ഉ​റ​ക്ക​മൊ​ഴി​ച്ച് അ​തി​സാ​ഹ​സി​ക സേ​വ​ന​മാ​ണ് അ​ർ​പ്പി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​കീ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ൻ​വ​ർ സാ​ദ​ത്ത് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സെ​ബ മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം എം.​ജെ. ജോ​മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ ദി​ലീ​പ് ക​പ്ര​ശ്ശേ​രി, അ​മ്പി​ളി അ​ശോ​ക​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഷാ​ജ​ൻ എ​ബ്ര​ഹാം, അം​ഗ​ങ്ങ​ളാ​യ ല​ത ഗം​ഗാ​ധ​ര​ൻ, നൗ​ഷാ​ദ് പാ​റ​പ്പു​റം, ഇ.​ഡി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ക​ക്ഷി നേ​താ​ക്ക​ളാ​യ പി.​ആ​ർ. രാ​ജേ​ഷ്, കെ.​എം. അ​ബ്ദു​ൽ​ഖാ​ദ​ർ, നി​ഷ തു​രു​ത്ത്, ജോ​ഷി നെ​ടു​വ​ന്നൂ​ർ, കെ. ​സു​രേ​ഷ്, ത​ഹ​സി​ൽ​ദാ​ർ സു​നി​ൽ മാ​ത്യു, നാ​രാ​യ​ണ​ൻ പീ​ച്ചോ​ളി​ൽ, കെ.​എ​ച്ച്. സാ​ദി​ക്ക് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - The village officer shanto jose retired after paying the final salary to poor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.