ദേ, പിന്നേം...'അവർ'

അങ്കമാലി: നഗരസഭയില്‍ ഇത്തവണയും യു.ഡി.എഫിന്​ വിമതഭീഷണിയായി അവർ. രണ്ട് വനിതകളടക്കം നാലുപേരാണ് വിമതരായി മത്സര രംഗത്തുള്ളത്. ഒന്നര പതിറ്റാണ്ടായി വിവിധ വാര്‍ഡിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച വിത്സണ്‍ മുണ്ടാടനാണ് പ്രധാന വിമതന്‍. 2005ല്‍ ജി വാര്‍ഡില്‍നിന്നും (17) 2010ല്‍ വളവഴി വാര്‍ഡില്‍നിന്നും (ഒമ്പത്) കഴിഞ്ഞ തവണ ഇ.കോളനി വാര്‍ഡില്‍നിന്നുമാണ് (18) വിത്സണ്‍ വിജയിച്ചത്. കഴിഞ്ഞ തവണ 19 വോട്ടി​​െൻറ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ ആൻറു മാവേലിയെയാണ് പരാജയപ്പെടുത്തിയത്. ഇത്തവണയും ഒറ്റയാനായി വളവഴി വാര്‍ഡില്‍നിന്നാണ് ജനവിധി തേടുന്നത്.

കഴിഞ്ഞ തവണ പാര്‍ട്ടി സീറ്റ് നിഷേധിച്ചതി​െനത്തുടര്‍ന്ന് മൈത്രി വാര്‍ഡില്‍ (23) സ്വതന്ത്രനായി മത്സരിച്ച് 107 വോട്ടി​െൻറ ഭൂരിപക്ഷത്തില്‍ വിജയിച്ച വര്‍ഗീസ് വെമ്പിളിയത്ത് ഇത്തവണ നസ്രത്ത് വാര്‍ഡില്‍ (22) സ്വതന്ത്രനായി മത്സരിക്കുകയാണ്. കഴിഞ്ഞ തവണ ഒൗദ്യോഗിക സ്ഥാനാര്‍ഥി ദേവച്ചന്‍ കോട്ടക്കല്‍ മൂന്നാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ തവണത്തെ അവസ്ഥ ഉള്‍ക്കൊണ്ട് ഇത്തവണ പാര്‍ട്ടി തന്നെ പരിഗണിക്കുമെന്നായിരുന്നു അവസാനസമയം വരെ വെമ്പിളിയത്ത് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, വിമതരോട് വിട്ടുവീഴ്ച വേണ്ടെന്ന നേതൃതല തീരുമാനം വെമ്പിളിയത്തിന് തിരിച്ചടിയായി. വീട് ഉള്‍പ്പെട്ട വാര്‍ഡ് വനിത സംവരണമായതിനാല്‍ തൊട്ടടുത്ത വാര്‍ഡിലാണ് വെമ്പിളിയത്ത് മത്സരിക്കുന്നത്.

കഴിഞ്ഞ ഐ.ഐ.പി വാര്‍ഡില്‍ (എട്ട്) ഇടതുസ്ഥാനാര്‍ഥി ബിജി റെജിയോട് മത്സരിച്ച്തോറ്റ ലക്സി ജോയിയും 2010ല്‍ മണിയംകുളം വാര്‍ഡില്‍നിന്ന് (26) വിജയിച്ച റോസിലി തോമസുമാണ് വനിതകളിലെ വിമതര്‍. പത്രിക പിന്‍വലിക്കാന്‍ നേതൃത്വം ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും ഒരു വിട്ടുവീഴ്ചക്കുംവിമതര്‍ തയാറായിട്ടില്ല.വിമതശല്യം ഒഴിവാക്കാന്‍ തുടക്കം മുതല്‍ യു.ഡി.എഫ് നേതൃത്വം പലരീതിയി​െല സമ്മര്‍ദങ്ങളും തന്ത്രങ്ങളും സ്വാധീനങ്ങളുംചെലുത്തിനോക്കിയിരുന്നു.

മയപ്പെടാതെ വിമതർ

പറവൂർ: നഗരസഭയിൽ വിമതന്മാരുമായി കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ച ഫലം കണ്ടില്ല. ശനിയാഴ്ച വൈകീട്ട് പാർട്ടി ഓഫിസിൽ നടത്തിയ ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് നേതൃത്വത്തി​െൻറ ഏകാധിപത്യ പ്രവണത​െക്കതിരെ കോൺഗ്രസ് സംരക്ഷണ സമിതിയ​ുടെ (സി.എസ്.എസ്) പേരിലാണ് വിമത സ്ഥാനാർഥികൾ പത്രിക നൽകിയത്.നേതൃത്വവുമായി ഇടഞ്ഞ ഒമ്പതു പേർ സി.എസ്.എസി​െൻറ പേരിൽ പത്രിക സമർപ്പിച്ചിട്ടുണ്ട്.

ഇവരുടെ പ്രതിനിധികളായ ജോബി പഞ്ഞിക്കാരൻ, ടോബി മാമ്പിള്ളി, ഷാഹുൽ ഹമീദ്, നിർമല രാമൻ എന്നിവരുമായി കെ.പി.സി.സി വൈസ് പ്രസിഡൻറ് കെ.പി. ധനപാലൻ, വി.ഡി. സതീശൻ എം.എൽ.എ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ജെ. രാജു, മണ്ഡലം പ്രസിഡൻറ് അനു വട്ടത്തറ എന്നിവരാണ് ചർച്ച നടത്തിയത്.പാർട്ടി നിശ്ചയിച്ച സ്ഥാനാർഥികളെ അംഗീകരിച്ച്​ പാർട്ടിക്കൊപ്പം പ്രവർത്തിക്കണമെന്ന്​ നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ ഇവർ തയാറായില്ല. ജനപിന്തുണ ഇല്ലാത്തവരും ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരുമാണ് ഭൂരിപക്ഷം വാർഡുകളിലും സ്ഥാനാർഥികളായി വന്നിട്ടുള്ളതെന്ന് സി.എസ്.എസ് നേതാക്കൾ പറഞ്ഞു.

ഇത്തരക്കാരെ മത്സരിപ്പിക്കരുതെന്ന കെ.പി.സി.സി മാനദണ്ഡം അട്ടിമറിച്ചു. ഇത് അംഗീകരിക്കാനാകില്ലെന്ന് ഇവർ നിലപാടെടുത്തു.ഇവരെ മാറ്റി തങ്ങൾക്ക് മത്സരിക്കാൻ അവസരം നൽകണമെന്ന് വിമതന്മാർ ആവശ്യപ്പെട്ടു.

വാർഡ്​ കമ്മിറ്റികളിൽ പേരുപോലും വരാത്ത പലരെയും കെട്ടിയിറക്കിയ നടപടി തെരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്ന് ഇവർ വ്യക്തമാക്കിയതോടെ ചർച്ച ഫലം കാണാതെ പിരിഞ്ഞു. ബ്ലോക്ക്​ പ്രസിഡൻറും മണ്ഡലം പ്രസിഡൻറും മത്സരത്തിൽനിന്ന്​ പിൻമാറിയാൽ തങ്ങളും മാറി നിൽക്കാമെന്നും വിമതന്മാർ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. മുനിസിപ്പൽ കൺവെൻഷൻ പോലും നടത്താനാകാതെ വിഷമസന്ധിയിലാണ് കോൺഗ്രസ്.

വിശദമായ ആലോചനകൾക്കുശേഷം തീരുമാനം അറിയാക്കാമെന്ന് നേതാക്കൾ പറഞ്ഞെങ്കിലും അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്ന് സി.എസ്.എസ് നേതാക്കൾ പറഞ്ഞു. ഇതോടെ ഇവരടക്കം 10 വാർഡിൽ കോൺഗ്രസിനു വിമതശല്യം ഉണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പായി.

Tags:    
News Summary - This time too, they have become a threat to the UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.