തൃക്കാക്കര: തന്റെ വ്യക്തിപരമായ നേട്ടമല്ലെന്ന് വി.ഡി. സതീശൻ

പറവൂർ: തൃക്കാക്കരയിലേത് യു.ഡി.എഫിന്‍റെ ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിന്‍റെ ഫലമാണെന്നും തന്‍റെ വ്യക്തിപരമായ നേട്ടമൊന്നുമല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ക്യാപ്റ്റൻ വിശേഷണത്തിലൊന്നും വീഴുന്ന ആളല്ല താൻ. തൃക്കാക്കരയിലെ ഉജ്ജ്വല വിജയത്തിനുശേഷം പറവൂരിലെത്തിയ അദ്ദേഹം യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. തൃക്കാക്കരയിലെ പരാജയത്തിൽനിന്ന് പാഠം പഠിക്കാതെ ജനവിരുദ്ധ വികസന പരിപാടികളുമായി മുന്നോട്ട് പോവുകയാണെങ്കിൽ യു.ഡി.എഫ് ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത്, കൺവീനർ കെ.കെ. സുഗതൻ, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് ടി.കെ. ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Thrikkakara: VD says it is not his personal achievement. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.