തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ശേ​ഖ​രം പി​ടി​ച്ചെ​ടു​ക്കു​ന്നു

തൃപ്പൂണിത്തുറയില്‍ 100 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി

തൃ​പ്പൂ​ണി​ത്തു​റ: ജി​ല്ല എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ സ്‌​ക്വാ​ഡ് തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​രോ​ധി​ത പ്ലാ​സ്റ്റി​ക്കി​ന്‍റെ ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു. ഷാ​ലി​മാ​ര്‍ ട്രേ​ഡ് ലി​ങ്ക്‌​സ്, കെ.​എം.​എ ആ​ൻ​ഡ് ക​മ്പ​നീ​സ്, രാ​ജ​ന്‍ ട്രേ​ഡേ​ഴ്‌​സ്, കെ.​ബി.​സു​ലൈ​മാ​ന്‍ സ​ണ്‍സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ്​100 കി​ലോ പ്ലാ​സ്റ്റി​ക്​ പി​ടി​ച്ചെ​ടു​ത്ത​ത്. 35000 രൂ​പ പി​ഴ ചു​മ​ത്തി.

പ്ലാ​സ്റ്റി​ക്ക് കോ​ട്ട​ഡ് പേ​പ്പ​ര്‍ പ്ലേ​റ്റ്, ഗ്ലാ​സ്, ക്യാ​രി ബാ​ഗു​ക​ള്‍, ഇ​ല​ക​ള്‍ എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്. ജി​ല്ല എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ സ്‌​ക്വാ​ഡ് ലീ​ഡ​ര്‍ വി.​എം.​അ​ജി​ത് കു​മാ​ര്‍, ടീം ​അം​ഗ​ങ്ങ​ളാ​യ, സി.​കെ. മോ​ഹ​ന​ന്‍, എ​ല്‍ദോ​സ് സ​ണ്ണി എ​ന്നി​വ​രും തൃ​പ്പൂ​ണി​ത്തു​റ മു​ന്‍സി​പ്പ​ല്‍ ആ​രോ​ഗ്യ വി​ഭാ​ഗം ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രും ടീ​മും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ള​മ​ശ്ശേ​രി, തൃ​ക്കാ​ക്ക​ര, തൃ​പ്പൂ​ണി​ത്തു​റ മു​ന്‍സി​പ്പാ​ലി​റ്റി​യി​ലും കൊ​ച്ചി​ന്‍ കോ​ര്‍പ്പ​റേ​ഷ​നി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - 100 kg of banned plastic seized in Tripunithura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.