തൃപ്പൂണിത്തുറ: ഉദയംപേരൂർ-വൈക്കം റോഡിൽ പത്താംമൈലിലുള്ള മീഡിയനിന്റെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു എം.എൽ.എ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി. റോഡിന്റെ ഉയരം കൂടുന്നതിനനുസരിച്ച് മീഡിയനിന്റെ ഉയരം കൂട്ടാത്തതതാണ് ഈ ഭാഗത്ത് അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് നിവേദനത്തിൽ അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാത്രി 10ഓടെ പത്താംമൈലിലെ മീഡിയനിൽ ഇടിച്ച് ഇരുചക്ര വാഹനയാത്രികരായ ഉദയംപേരൂരിലുള്ള രണ്ട് യുവാക്കൾ മരിച്ചിരുന്നു.‘മരണക്കെണിയായി പത്താം മൈലിലെ അപകടവളവും മീഡിയനും’ തലക്കെട്ടിൽ ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.