തിരുവാണിയൂരില്‍ തൃപ്പൂണിത്തുറ ബൈപ്പാസിനായി സ്ഥാപിച്ച സർവേകല്ലിനു മുമ്പിലായി നാട്ടുകാര്‍ വിഷുക്കണിയൊരുക്കുന്നു

കല്ലിട്ടിട്ട് 33 വര്‍ഷം, സ്ഥലവും വിട്ടുനൽകി; ബൈപ്പാസ് മാത്രം വന്നില്ല, വിഷുക്കണിയൊരുക്കി നാട്ടുകാരുടെ പ്രതിഷേധം

തൃപ്പൂണിത്തുറ (എറണാകുളം): ബൈപ്പാസിനായി കല്ലിട്ടിട്ട് 33 വര്‍ഷം പിന്നിട്ടിട്ടും യാഥാര്‍ഥ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവാണിയൂരില്‍ വിഷുക്കണിയൊരുക്കി നാട്ടുകാര്‍. സർവേകല്ലുകള്‍ സ്ഥാപിക്കുകയും സ്ഥലം വിട്ടുനല്‍കുകയും ചെയ്തിട്ടും യാതൊരുവിധ നടപടികളുമുണ്ടാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിസന്ധിയിലായിരുന്നു.

നാട്ടുകാരുടെ നേതൃത്വത്തില്‍ നിരവധി പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിനു പുറമെയാണ് സില്‍വര്‍ ലൈനിനു വേണ്ടിയും ഈ പ്രദേശത്തു തന്നെ കല്ലിട്ടത്. ഇതിനെതിരെയും ശക്തമായ പ്രതിഷേധങ്ങള്‍ നടന്നുവരികയാണ്.

ഇതിന്റെ തുടര്‍ച്ചയായാണ് 33 വര്‍ഷം മുമ്പ് സ്ഥാപിച്ച തൃപ്പൂണിത്തുറ ബൈപ്പാസിനു വേണ്ടി തിരുവാണിയൂരില്‍ സ്ഥാപിച്ച സർവേ കല്ലിനു മുമ്പിൽ വിഷുക്കണിയൊരുക്കി നാട്ടുകാരുടെ നേതൃത്വത്തില്‍ വേറിട്ട പ്രതിഷേധമൊരുക്കിയത്. പ്രദേശവാസികളും കുട്ടികളുമടക്കം സ്ഥലം വിട്ടുനല്‍കിയവരും പ്രതിഷേധത്തിനെത്തിയിരുന്നു. 

Tags:    
News Summary - 33 years after stoning, land abandoned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.