തൃപ്പൂണിത്തുറ: ഉദയംപേരൂർ സ്റ്റേഷൻ പരിധിയിൽ കൊച്ചുപള്ളി ഭാഗത്തുള്ള അലോക് ക്രെയിൻ സർവിസ് എന്ന സ്ഥാപനത്തിലെ ജീവനക്കാർ താമസിക്കുന്ന മുറിയിൽ അതിക്രമിച്ച് കയറി ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് മൊബൈൽ ഫോണും, പണവും കവർന്ന കേസിൽ മൂന്ന് യുവാക്കൾ പിടിയിൽ. ഉദയംപേരൂർ കാരപ്പറമ്പ് ഭാഗത്ത് ഈലുകാട് വീട്ടിൽ ശ്രീരാജ് (29), ഉദയംപേരൂർ കൊച്ചുപള്ളി ഭാഗത്ത് ഉപ്പൂട്ടിപ്പറമ്പിൽ വീട്ടിൽ കിരൺ (30), ഉദയംപേരൂർ സൗത്ത് പറവൂർ ഭാഗത്ത് തട്ടാംപറമ്പിൽ വീട്ടിൽ സനൂപ് (32) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകീട്ട് 10 ഓടെയാണ് കേസിനാസ്പദമായ സംഭവം. പോക്കറ്റിലുണ്ടായിരുന്ന 7200 രൂപയും 52,000 രൂപയോളം വില വരുന്ന മൊബൈൽ ഫോണും കവർന്നെടുക്കുകയും മുറിയിലുണ്ടായിരുന്ന ഫർണിച്ചറുകൾ നശിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ എസ്. ശശിധരന്റെ നിർദേശപ്രകാരം ഉദയംപേരൂർ സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ്.ജിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ, എസ്.സി.പി.ഒമാരായ ഹരീഷ്, ശ്യാം, സി.പി.ഒമാരായ ബിനു വാസവൻ, ഗുജറാൾ. സി. ദാസ് എന്നിവരടങ്ങിയ അന്വേഷണ സംഘം പ്രതികളെ പിടികൂടുകയായിരുന്നു. കവർച്ച ചെയ്തെടുത്ത മൊബൈൽ ഫോൺ പ്രതികളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
ശ്രീരാജ്, കിരൺ എന്നീ പ്രതികൾക്കെതിരെ നിരവധി കേസുകൾ കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.