യുവാക്കളെ മർദിച്ച കേസില്‍ എസ്.ഐക്കെതിരെ അന്വേഷണം

ചോറ്റാനിക്കര: ക്ഷേത്രദര്‍ശനത്തിനെത്തിയ യുവാക്കളെ മർദിച്ച കേസില്‍ ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ എസ്.ഐ. ബാബുവിനെതിരേ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് സ്വദേശി മിഥുന്‍ പി.ടി, കൊല്ലം സ്വദേശി കെ. സെയ്താലി എന്നീ യുവാക്കളാണ് പരാതിക്കാര്‍.

തങ്ങളെ മർദിച്ചെന്ന് കാണിച്ച് എറണാകുളം റൂറല്‍ എസ്.പിക്ക് സെയ്താലി പരാതി നല്‍കിയതിനെതുടര്‍ന്ന് പുത്തന്‍കുരിശ് ഡി.വൈ.എസ്.പി. അജയ്‌നാഥിന് അന്വേഷണച്ചുമതല നല്‍കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ യുവാക്കളുടെ മൊഴിയെടുത്തെന്നും കുറ്റാരോപിതനായ പൊലീസുദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ചതായും ഡി.വൈ.എസ്.പി. അജയ്‌നാഥ് പറഞ്ഞു.

നവംബര്‍ ഒന്നിനായിരുന്നു സംഭവം. സെയ്താലിയുടെ മുഖത്തും നെഞ്ചത്തും അടിക്കുകയും ബൂട്ട്‌സ്‌കൊണ്ട് നടുവില്‍ ചവിട്ടി പരിക്കേല്‍പ്പിക്കുകയും തടയാന്‍ ശ്രമിച്ച സുഹൃത്ത് മിഥുനെയും ഉപദ്രവിക്കുകയും ഇനി ഇവിടെ കണ്ടാല്‍ നട്ടെല്ല് ചവിട്ടി ഒടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നുമാണ് പരാതി. അവശനിലയില്‍ റോഡില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ബ്ലോക്ക് പഞ്ചായത്തംഗവും ചേര്‍ന്ന് തൃപ്പൂണിത്തുറയിലെ ഗവ. താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Tags:    
News Summary - Investigation against chottanikkara SI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.