തൃ​പ്പൂ​ണി​ത്തു​റ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​ണ്ടാ​യ

വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യ​പ്പോ​ൾ

തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ പരിസരം; വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി

തൃ​പ്പൂ​ണി​ത്തു​റ: വേ​ന​ൽ മ​ഴ​യെ തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ന​ഗ​ര​സ​ഭ​യും റെ​യി​ൽ​വേ​യും മെ​ട്രോ റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ എ​ല്ലാ തോ​ടു​ക​ളി​ലെ​യും നീ​ർ​ച്ചാ​ലു​ക​ളി​ലെ​യും മാ​ലി​ന്യം നീ​ക്കി വെ​ള്ളം ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന ന​ട​പ​ടി മൂ​ന്ന് ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കും. റെ​യി​ൽ​വേ ലൈ​നി​ന് കു​റു​കെ പു​തി​യ ക​ലു​ങ്കു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​സ​ഭ​യു​ടേ​യും റെ​യി​ൽ​വേ മെ​ട്രോ അ​ധി​കൃ​ത​രു​ടേ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ര​മാ സ​ന്തോ​ഷ്, ഉ​പാ​ധ്യ​ക്ഷ​ൻ കെ.​കെ. പ്ര​ദീ​പ് കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ സി. ​എ. ബെ​ന്നി, രാ​ജി അ​നി​ൽ, ദീ​പ്തി സു​മേ​ഷ്, ജോ​മോ​ൻ ആ​ൻ്റ​ണി, ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഇ​ന്ദു, അ​ജീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Tripunithura Railway Station Premises; Steps taken to resolve waterlogging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.