ചോറ്റാനിക്കരയില്‍ റോഡരികില്‍ മാലിന്യം തള്ളിയ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പഞ്ചായത്ത് പ്രസിഡൻറിൻെറ നേതൃത്വത്തില്‍ റോഡരികില്‍ നിന്നും മാലിന്യം തിരികെ കൊണ്ടുവന്നിടുന്നു

മാലിന്യം തള്ളിയവരെ കണ്ടെത്തി തിരികെ നല്‍കി

ചോറ്റാനിക്കര: റോഡരികില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളിയവരെ കണ്ടുപിടിച്ച് തിരികെ നല്‍കി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്. കോട്ടയത്തുപാറ ബൈപ്പാസ് റോഡിന് സമീപമാണ് നിരവധി ചാക്കുകളിലായി പ്ലാസ്റ്റിക് കവറുകളും പഴകിയ പലവ്യഞ്ജന സാധനങ്ങളുമടങ്ങിയ മാലിന്യം നിക്ഷേപിച്ചതായി ഹരിതകര്‍മ സേനയുടെ ശ്രദ്ധയില്‍പ്പെട്ടത്.

ചാക്കുകള്‍ തുറന്ന് നടത്തിയ പരിശോധനയില്‍ ചോറ്റാനിക്കര റാവൂസ് സൂപ്പര്‍മാര്‍ക്കറ്റിൻെറ സ്റ്റിക്കര്‍ പതിച്ച കവറുകളും ബില്ലുകളും കണ്ടെത്തി. തുടര്‍ന്ന് പഞ്ചായത്തധികൃതര്‍ക്ക് പരാതി നല്‍കിയ അടിസ്ഥാനത്തിലാണ് നടപടി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ആര്‍. രാജേഷ്, വാര്‍ഡ് അംഗം പ്രകാശന്‍, ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം തിരികെ സൂപ്പര്‍മാര്‍ക്കറ്റിലെത്തിച്ചത്.

സൂപ്പര്‍മാര്‍ക്കറ്റിനെതിരെ ഖരമാലിന്യ പരിപാലന ചട്ടപ്രകാരം നടപടിയെടുക്കുന്നതിന് നോട്ടീസ് നല്‍കുകയും ചെയ്തു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൻെറ വിവിധ പ്രദേശങ്ങളില്‍ റോഡരികില്‍ മാലിന്യം വലിച്ചെറിയുന്നത് സ്ഥിരമായതോടെയാണ് കര്‍ശന നടപടി പഞ്ചായത്ത് സ്വീകരിച്ചത്.

Tags:    
News Summary - plastic waste issue in chottanikkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.