തൃപ്പൂണിത്തുറ (എറണാകുളം): റെയില്‍വേയുടെ സിഗ്നല്‍ കേബിള്‍ അജ്ഞാതര്‍ മുറിച്ചുമാറ്റിയതിനെത്തുടര്‍ന്ന് സിഗ്നല്‍ സംവിധാനം തകരാറിലായി. തിങ്കളാഴ്ച പുലര്‍ച്ചയാണ് 15-20 മീറ്റര്‍ കണക്ടിവിറ്റി കേബിള്‍ മുറിച്ചത്. സിഗ്നല്‍ തകരാറിലായതോടെ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
തൃപ്പൂണിത്തുറ എസ്.എന്‍ ജങ്ഷന് റെയില്‍വേ മേല്പാലത്തിനടിയില് വടക്കുവശത്ത് കാടുപിടിച്ചുകിടന്ന ഭാഗത്താണ് കേബിള്‍ മുറിച്ചനിലയില്‍ കണ്ടത്. പുലര്‍ച്ച അഞ്ചേകാലോടെ സിഗ്നല്‍ ബന്ധം മുറിയുകയായിരുെന്നന്ന് സ്റ്റേഷന് മാസ്റ്റര്‍ രാജീവ് പറഞ്ഞു.
സിഗ്നല്‍ -ടെലികമ്യൂണിക്കേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് കേബിള്‍ മുറിച്ചതായി കെണ്ടത്തിയത്. റെയില്‍വേ പൊലീസും ഡോഗ് സ്ക്വാഡും സ്ഥലം പരിശോധിച്ചു. സിഗ്നല്‍ ബന്ധം നഷ്ടപ്പെട്ടതോടെ ട്രെയിനുകള്‍ക്ക് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പോകാന്‍ കഴിയാതിരുന്നതുമൂലം ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
മണ്ണിനടിയില്ക്കൂടി പോകുന്നതാണ് ഈ കേബിളുകള്‍. അറ്റകുറ്റപ്പണി നടത്തുന്ന സമയങ്ങളില്‍ ഇത് പുറത്തുവന്നത് പൂര്വസ്ഥിതിയിലാക്കാത്തതു മൂലമാണ് പുറത്തേക്ക് തള്ളിനിന്നിരുന്നത്. മോഷണമായിരിക്കാം മുറിച്ചെടുത്തവരുടെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.
എറണാകുളത്തെയും തൃപ്പൂണിത്തുറയിലെയും റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍മാർ തമ്മിലെ ബ്ലോക് മെഷീന് സംവിധാനവുമായി ബന്ധിപ്പിക്കുന്നതാണ് ഈ കേബിളുകള്‍. ഇത് മുറിച്ചുമാറ്റിയതുമൂലം ബ്ലോക് മെഷീന് കൂടാതെ ലെവല്‍ ക്രോസിങ്, ഫോണ്‍ സംവിധാനം തുടങ്ങിയവയും തകരാറിലായി.
ചില ട്രെയിനുകള്‍ ഇതുമൂലം വൈകിയാണ് പുറപ്പെട്ടത്. വിദഗ്ധർ എത്തി വൈകുന്നേരത്തോടെ തകരാര്‍ പരിഹരിച്ചു. റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.