തൃപ്പൂണിത്തുറ: കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവര്‍ കുത്തേറ്റുമരിച്ച സംഭവം നിരവധി പ്രതിസന്ധികളിലൂടെയാണ് െപാലീസിന് തെളിയിക്കാനായത്. കൊലപാതകം ആത്മഹത്യയാക്കി മാറ്റാന്‍ പ്രതിയും കുടുംബവും നടത്തിയ നാടകം തൃപ്പൂണിത്തുറ െപാലീസ് വിദഗ്ധമായാണ് കണ്ടെത്തിയത്. സുമേഷിനെ സഹോദരന് സുനീഷ് കുത്തിക്കൊലപ്പെടുത്തിയതാണെന്ന് നാടകീയരംഗങ്ങള്‍ക്കൊടുവിലാണ് തെളിയിക്കാനായത്.
എരൂര്‍ കുളങ്ങരത്തറ സുധീഷിെൻറ മകന് സുമേഷാണ് സഹോദരന് സുനീഷിെൻറ കുത്തേറ്റ് മരിച്ചത്. വാടകക്ക് താമസിക്കുന്ന എരൂരിലെ വീട്ടില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. കൊല്ലപ്പെട്ട സുമേഷ് കുറെ നാളായി അപകടത്തെത്തുടര്‍ന്ന അസുഖം കാരണം പണിക്ക് പോകാറില്ല.
സംഭവ ദിവസം പ്രതി സുനീഷ് വീട്ടിലേക്ക് വന്നപ്പോള്‍ ടി.വി കണ്ടുകൊണ്ട് കട്ടിലില്‍ കിടക്കുകയായിരുന്ന ജ്യേഷ്ഠനുമായി വഴക്കിട്ടു. വഴക്കിനിടെ കട്ടിലിനടിയില്‍ ഒളിപ്പിച്ചുെവച്ചിരുന്ന കത്തിയെടുത്ത് സുനീഷ് കുത്തുകയായിരുന്നു. 11.50 സെ.മീ. ആഴത്തില്‍ മുറിവേറ്റ സുമേഷിനെ സുനീഷുതന്നെയാണ് ആശുപത്രിയിലെത്തിച്ചത്. വീണ് പരിക്കേറ്റതാണെന്ന് ഒരുമൊഴിയിലും വീഴ്ചക്കിടയില്‍ ചില്ല് കുത്തിക്കയറിയാണ് മരണമെന്ന് മറ്റൊരു മൊഴിയിലും സ്വയം കുത്തിയതാണെന്നും പ്രതി മൊഴി മാറ്റി പറഞ്ഞുകൊണ്ടിരുന്നു. ആശുപത്രിയില്‍ നല്കിയതും െപാലീസിന് നല്കിയതും വ്യത്യസ്ത വിശദീകരണങ്ങളായതിനാലും െപാലീസിന് സംശയം ഇരട്ടിയാക്കി.
മാതാപിതാക്കളും സഹോദരങ്ങളും ഒന്നടങ്കം പ്രതിക്കനുകൂലമായി പറഞ്ഞതും െപാലീസിനെ കുഴക്കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുമായി കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം ഏറ്റുപറഞ്ഞത്. മരിച്ച സുമേഷ് പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇതില്‍ െപാലീസിനെ ആക്രമിച്ച കേസുകളുമുണ്ട്. പ്രതി സുനീഷ് പല കേസുകളില്‍ പ്രതിയാണ്. വീട്ടുകാരും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ എ.സി.പി ശ്രീകുമാര്‍, സി.കെ. പ്രവീണ്‍, എസ്.ഐമാരായ ടോള്‍സന്‍ ജോസഫ്, അനില എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.