വീട്ടമ്മയിൽനിന്ന് 43 ലക്ഷത്തോളം തട്ടിയെടുത്ത കേസിൽ രണ്ടു പേർ പിടിയിൽ

തൃപ്പൂണിത്തുറ: ചൂരക്കാടുള്ള വീട്ടമ്മയിൽ നിന്ന് 43 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കീഴൂർ വെണ്ണകുഴിയിൽ വീട്ടിൽ അനിത (47), ഇവരുടെ മകൻ ആദം ബോസ് (27) എന്നിവരെയാണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിവിധ ആവശ്യങ്ങൾ പറഞ്ഞു ഇവർ വീട്ടമ്മയിൽ നിന്ന് പല തവണയായിട്ടാണു തുക തട്ടിയെടുത്തത് എന്നാണ് പരാതി.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ വീട്ടിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Two arrested for stealing Rs 43 lakh from housewife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.