കിഴക്കമ്പലം: ട്വൻറി20 നേതാക്കളെ രഹസ്യമായി കണ്ട് വിവിധ മുന്നണി നേതാക്കള്‍. യു.ഡി.എഫിന് പുറമേ സി.പി.എം നേതാക്കളും ഇതിനകം ട്വൻറി20യുമായി രഹസ്യചര്‍ച്ച നടത്തി. സി.പി.എം നേതാക്കളായ സി.എന്‍. മോഹനന്, പി. രാജീവ്, ചന്ദ്രന്‍പിള്ള തുടങ്ങിയ നേതാക്കളാണ് ട്വൻറി20 നേതാവ് സാബു എം. ജേക്കബിെൻറ വീട്ടിലെത്തി ചര്‍ച്ച നടത്തിയത്. അതേസമയം തങ്ങളെ കാണാന്‍ മൂന്ന് മുന്നണികളുടെയും നേതാക്കളും ഘടകകക്ഷി നേതാക്കളും എത്തുന്നുെണ്ടന്ന് ട്വൻറി20 ചീഫ് കോഓഡിനേറ്റര്‍ പറഞ്ഞു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ കിഴക്കമ്പലത്തിന് പുറമേ കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് പഞ്ചായത്തുകളിലും വെങ്ങോല പഞ്ചായത്തിലെ എട്ട് വാർഡിലും ഒമ്പത് ബ്ലോക്ക് ഡിവിഷനിലും രണ്ട് ജില്ല പഞ്ചായത്ത് ഡിവിഷനിലും ട്വൻറി20 വിജയിച്ചിരുന്നു. തുടര്‍ന്ന് നിയമസഭ തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ നേതാക്കളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഇതോടെയാണ് മുന്നണി നേതാക്കള്‍ ഒറ്റക്കും കൂട്ടമായും ചീഫ് കോഓഡിനേറ്റര്‍ സാബു എം. ജേക്കബിനെ കാണാനെത്തുന്നത്. കുന്നത്തുനാടിന് പുറമേ, പെരുമ്പാവൂര്‍, എറണാകുളം, അങ്കമാലി, കോതമംഗലം, പിറവം തുടങ്ങിയ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയെ നിർത്തുമെന്ന പ്രചാരണം നടക്കുന്നുണ്ട്.
എന്നാല്‍, നേതാക്കള്‍ ചര്ച്ചക്കെത്തുമ്പോഴും പ്രദേശികതലത്തില്‍ അണികളും നേതാക്കളും ട്വൻറി20യുമായി സഹകരിക്കാന്‍ തയാറായിട്ടില്ല. കഴിഞ്ഞ ദിവസം ആസൂത്രണ സമിതി യോഗവുമായി ബന്ധപ്പെട്ട് സമിതിയുടെ ഉപാധ്യക്ഷന്‍ എന്ന നിലയില്‍ ട്വൻറി20 ചീഫ് കോഓഡിനേറ്റര്‍ എത്തിയപ്പോള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ച്ച് നടത്തുകയും ലോക്കല്‍ സെക്രട്ടറിക്കും മുന്‍ എം.എല്‍.എക്കും പരിക്കേൽക്കുകയും െചയ്തു. ഐക്കരനാടും പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച കുന്നത്തുനാട് പഞ്ചായത്തില്‍ നടന്ന ആസൂത്രണ സമിതി യോഗത്തിന് നേരത്തേ കോടതിയില്‍നിന്ന് പൊലീസ് സംരക്ഷണം വാങ്ങിയിരുന്നു. പൊലീസ് സംരക്ഷണത്തോടെയാണ് യോഗത്തില്‍ പങ്കെടുത്തത്. പ്രതിപക്ഷ മെംബര്‍മാരെ യോഗത്തില്‍ പങ്കെടുപ്പിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.