കൊച്ചി: അടക്ക വ്യാപാരത്തിെൻറ മറവിൽ 17.5 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ. തൃശൂർ കുന്നംകുളം സ്വദേശികളായ റജൂബ് പെരിഞ്ചേരി, അബ്ദുൽസലീം എന്നിവരെയാണ് സെൻട്രൽ ജി.എസ്.ടി പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റാക്കറ്റിലെ കണ്ണികളാണ് ഇവരെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വിവിധ സ്ഥലങ്ങളിേലക്ക് 350 കോടിയുടെ അടക്ക കയറ്റിയയക്കുന്നതായി കാണിച്ച് വ്യാജ ബിൽ ഉണ്ടാക്കി കൃത്രിമ ഇൻവോയ്സുകളും ഇവേ ബില്ലുകളും ചമച്ച് 17.5 കോടിയുടെ ഇൻപുട്ട് ടാക്സ് എടുത്ത് നികുതി വെട്ടിക്കുകയുമാണ് ചെയ്തിരുന്നത്. ബന്ധുക്കളുടെയോ അടുത്ത സുഹൃത്തുക്കളുടെയോ പേരിലാകും പലപ്പോഴും ജി.എസ്.ടി രജിസ്ട്രേഷൻ. സംഘത്തിലെ മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് സെൻട്രൽ കസ്റ്റംസ് ആൻഡ് എക്സൈസ് അസിസ്റ്റൻറ് കമീഷണർ പി.ജി. സുരേഷ്ബാബു അറിയിച്ചു.
സമാന രീതിയിൽ 850 കോടിയുടെ അടക്ക വ്യാപാരം നടന്നതായി കാണിച്ച് 42 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യസൂത്രധാരനെ കഴിഞ്ഞ സെപ്റ്റംബറിൽ അറസ്റ്റ് ചെയ്തിരുന്നു. ജി.എസ്.ടി നിലവിൽ വന്ന ശേഷം കഴിഞ്ഞ ജനുവരി വരെ സംസ്ഥാനത്ത് 951.77 കോടിയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.