ഒരുമയു​ണ്ടെങ്കിൽ... ഒരു വാഴക്കുലയിൽ ഞാലിപ്പൂവനും പാളയം​േകാടനും

ആലങ്ങാട്: ഞാലിപ്പൂവനും പാളയം​േകാടനും കൂടിച്ചേർന്ന വാഴക്കുല കൗതുകമാകുന്നു. മാളികംപീടിക പുതുമന മുഹമ്മദി​െൻറ വീട്ടിലെ വാഴയാണ് ഇങ്ങനെ കുലച്ചത്. കുലയിൽ കൂടുതലും ഞാലിപ്പൂവൻ കായാണ്. ഇതിനിടയിൽ ഏതാനും പാളയംകോടൻ കായും. കായ് പാകമായി വെട്ടിയപ്പോഴാണ് ഈയൊരു കൗതുകം വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.

നിരവധി പേർ ഇത് കാണാൻ എത്തി.പാളയം​േകാടൻ വാഴയിലാണ് ഈ രൂപത്തിൽ കുല ഉണ്ടായത്. വാഴ വളർന്നപ്പോൾ ഇടക്ക് കൂമ്പടഞ്ഞതിനെത്തുടർന്ന്​ പകുതി മുറിച്ചുമാറ്റിയിരുന്നു. അതിൽനിന്ന് വളർന്നു വലുതായാണ് കുലച്ചതെന്ന് മുഹമ്മദ്‌ പറയുന്നു. 

Tags:    
News Summary - two varieties in a single bunch of banana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.