ജനങ്ങളിലേക്ക് ഇറങ്ങി ഉമാ തോമസ്

കൊച്ചി: സാഹിത്യകാരി ലീലാവതി ടീച്ചറുടെ വീട്ടിൽനിന്നുമാണ് യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസ് പ്രചാരണം ആരംഭിച്ചത്. തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക ലീലാവതി ടീച്ചർ ഉമക്ക് കൈമാറി. തുടർന്ന് ചലച്ചിത്രതാരം മമ്മൂട്ടിയെയും എഴുത്തുകാരൻ സാനുമാഷിനെയും അവരുടെ വീടുകളിലെത്തി സന്ദർശിച്ച് പിന്തുണ തേടി.

രാവിലെ പത്തുമണിയോടെ തമ്മനം ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു വോട്ടഭ്യർഥന നടത്തി. തുടർന്ന് തമ്മനം സെന്‍റ് ജൂഡ് ചർച്ച് സന്ദർശിക്കുകയും ഫാ. ഷിനു ഉദുപ്പാ‍െൻറ ആശിർവാദം വാങ്ങുകയും ചെയ്തു. പിന്നാലെ സെന്‍റ് ജൂഡ് പോസ്പിറ്റൽ ആശ്രയ ഭവനും കോൺവെന്‍റും ശാന്തിഗിരി ആശ്രമവും സന്ദർശിച്ചു അന്തേവാസികളുടെ പിന്തുണ തേടി. തുടർന്ന് സെന്‍റ് ജോൺസ് ബാപ്പിസ്റ്റ് ചർച്ച് സന്ദർശിക്കുകയും വികാരി ജൂഡിസ് പനക്കലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

അതിനുശേഷം പള്ളിയിലെ വിവാഹച്ചടങ്ങിനിടയിൽ പങ്കുചേർന്നവരോട്‌ വോട്ടഭ്യർഥിച്ചു. ഉച്ചക്കുശേഷം സെന്‍റ് വിൻസന്‍റ് ഡീപോൾ കോൺവെന്‍റ് സന്ദർശിച്ചു. സെന്‍റ് റാഫേൽ പള്ളിയിലെ വിവാഹച്ചടങ്ങിലും പങ്കെടുത്തു.

വൈകുന്നേരം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖ് അലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമും ലീഗ് ജില്ല ഭാരവാഹികളും കൂടെയുണ്ടായിരുന്നു.

Tags:    
News Summary - Uma Thomas down to the people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.