കാക്കനാട്: നിരീക്ഷണത്തിലുള്ള തടവുകാർക്ക് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താനുള്ള സംവിധാനമൊരുക്കി ജയിൽ വകുപ്പ്. വിഡിയോ കാളിങ് മുഖേന സംസാരിക്കാനുള്ള സൗകര്യമാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്.
ഇനി മുതൽ സൂപ്രണ്ടിെൻറ സാന്നിധ്യത്തിൽ തടവുകാർക്ക് വീട്ടുകാരുമായി ഓൺലൈനിലൂടെ സംസാരിക്കാൻ കഴിയും. വിവിധ കേസുകളിൽ പെട്ട് കോടതി റിമാൻഡ് ചെയ്തവരെയും പരോൾ കഴിഞ്ഞ് മടങ്ങിയെത്തിയവരെയും പാർപ്പിക്കുന്ന എറണാകുളത്തെ ബോസ്റ്റൽ സ്കൂളിലാണ് ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്.
വാട്ട്സ്ആപ്പ് വഴി വിഡിയോ കാൾ ചെയ്യാം. ഇതിനായി ടാബ്ലറ്റ് സിനിമ നടൻ സാജു നവോദയ ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് വി.കെ. രാധാകൃഷ്ണന് കൈമാറി. വിഡിയോ കാളിങ്ങിനായി ജയിൽ വകുപ്പ് പുതിയ സിം കണക്ഷൻ എടുത്തിട്ടുണ്ട്. നേരത്തേ തടവുകാരെ കുടുംബക്കാർക്ക് ജയിലിലെത്തി കാണാനും സംസാരിക്കാനും കഴിയുമായിരുന്നു. കോവിഡ് പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം ഒരുക്കിയത്. ജില്ല ജയിൽ സൂപ്രണ്ട് ഡോ. പി. വിജയൻ സംവിധാനം ഉദ്ഘാടനം ചെയ്തു.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിൽനിന്ന് നെഗറ്റിവ് സർട്ടിഫിക്കറ്റുകളുമായെത്തുന്ന തടവുകാരെ 14 ദിവസം സ്കൂളിൽ പാർപ്പിച്ച ശേഷമാണ് അതത് ജയിലുകളിലേക്ക് മാറ്റുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.