കൊച്ചി: ഒരുമാസത്തിലേറെ നീണ്ട തദ്ദേശ െതരഞ്ഞെടുപ്പിെൻറ അലയൊലികൾക്ക് ബുധനാഴ്ച പരിസമാപ്തി. ജില്ലയിൽ 28 കേന്ദ്രങ്ങള്‍ വോട്ടെണ്ണലിനു ഒരുങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണുക. ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് വോട്ടുകൾ ബ്ലോക്കുതല കേന്ദ്രങ്ങളും മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക കേന്ദ്രങ്ങളും ഉണ്ടാവും.
കൗണ്ടിങ് ഓഫിസര്‍മാര്‍ ൈകയുറയും മാസ്കും ഫേസ് ഷീല്‍ഡും നിർബന്ധമായി ധരിക്കണം. കൗണ്ടിങ് ഹാളില്‍ എത്തുന്ന സ്ഥാനാർഥികളും കൗണ്ടിങ് ഏജൻറുമാരും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം.
പരമാവധി എട്ട് പോളിങ് ബൂത്തുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിൽ സമൂഹ അകലം പാലിച്ചാണ് കൗണ്ടിങ് ടേബിളുകള്‍ സജ്ജീകരിക്കുക. ഒരു വാര്‍ഡിലെ എല്ലാ പോളിങ് ബൂത്തുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളില്‍ തന്നെ ക്രമീകരിക്കും. ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക.
ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിങ് അസിസ്റ്റൻറുമാരും നഗരസഭകളില്‍ ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും ഒരു കൗണ്ടിങ് അസിസ്റ്റൻറും ഉണ്ടാകും.
വോെട്ടണ്ണലിെൻറ തലേ ദിവസം വോട്ടെണ്ണൽ കേന്ദ്രങ്ങൾ അണുമുക്തമാക്കും. അകത്തും പുറത്തും ആൾക്കൂട്ടം അനുവദിക്കില്ല. സ്ഥാനാർഥികൾക്ക് െതരഞ്ഞെടുപ്പ് ഏജൻറിനു പുറമെ ഒരു കൗണ്ടിങ് ഏജൻറിനെ ചുമതലപ്പെടുത്താം.
ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക കൗണ്ടിങ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിങ് ഹാള്‍ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.