കൊച്ചി: ലോകകപ്പ് ഫുട്ബാൾ അരങ്ങൊഴിഞ്ഞെങ്കിലും ഫ്ലക്സുകൾ നിരത്തൊഴിഞ്ഞില്ല. ലോകകപ്പ് ആരവ ഭാഗമായി സ്ഥാപിച്ച കൂറ്റൻ ഫ്ലക്സ് ബോർഡുകളാണ് നിരത്തൊഴിയാത്തത്.
ഏറ്റവും വലിയ ഫ്ലക്സ് തങ്ങളുടേതാകണമെന്ന വാശിയിൽ ആരാധക കൂട്ടങ്ങൾ മത്സരിച്ചതോടെ ഫ്ലക്സ് പ്രിൻറിങ്ങുകാർക്ക് ചാകരയായിരുന്നു. മെസിയും നെയ്മറും ക്രിസ്റ്റ്യാനോ റൊണാൾഡോയുമടക്കം ലോകോത്തര ഫുട്ബാളർമാരുടെയും ടീമുകളുടെയും ആയിരക്കണക്കിന് ഫ്ലക്സുകളാണ് ജില്ലയുടെ മുക്കിലും മൂലയിലും ആരാധകർ സ്ഥാപിച്ചത്.
ടീമുകൾ തോറ്റ് പുറത്ത് പോകുന്നതിനനുസരിച്ച് ചില മേഖലകളിലെല്ലാം ഫ്ലക്സുകൾ എടുത്തുമാറ്റി. മറ്റ് ചിലയിടങ്ങളിൽ തോൽക്കുന്ന ടീമിന്റെ ഫ്ലക്സുകൾ മറ്റ് ടീമുകളുടെ ആരാധകർതന്നെ എടുത്തുമാറ്റിയ സംഭവവുമുണ്ടായി.
മത്സരങ്ങൾ കഴിയുന്ന മുറക്ക് മാറ്റുമെന്ന് വാക്ക് നൽകിയാണ് പലയിടങ്ങളിലും പടുകൂറ്റൻ ബോർഡുകൾ വെച്ചതെങ്കിലും ഫൈനൽ കഴിഞ്ഞതോടെ ഫുട്ബാൾ ആവേശക്കാരും സ്ഥലം വിട്ടതായാണ് നാട്ടുകാരുടെ സാക്ഷ്യപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.