മട്ടാഞ്ചേരി: പുതിയറോഡിൽ സ്ഥിതിചെയ്യുന്ന ജല അതോറിറ്റിയുടെ വാട്ടർ ടാങ്കിന് മുകൾവശം സാമൂഹികവിരുദ്ധരുടെ താവളമായി മാറുന്നു. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ വാട്ടർ ടാങ്കിനുമുകളിൽ കയറിയ യുവാവ് നാട്ടുകാരെ ഏറെനേരം ആശങ്കയിലാക്കി.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്നെത്തിയ പൊലീസും അഗ്നിരക്ഷാസേനയും എത്തിയശേഷമാണ് യുവാവിനെ താഴെയിറക്കിയത്. അഗ്നിരക്ഷാ സേനാംഗങ്ങൾ യുവാവിനെ അനുനയിപ്പിച്ചതോടെ സ്വയം ഇറങ്ങുകയായിരുന്നു. ഒരുവർഷമായി വാട്ടർ ടാങ്കിെൻറ ചുറ്റുമതിൽ തകർന്ന നിലയിലാണ്. വാട്ടർ ടാങ്കിെൻറ ചുറ്റുമതിൽ തകരുന്നതിനുമുമ്പ് സമീപത്തെ എൽ.പി സ്കൂളിെൻറ കെട്ടിടത്തിന് മകളിലൂടെയാണ് ടാങ്ക് വളപ്പിൽ സാമൂഹികവിരുദ്ധർ പ്രവേശിച്ചിരുന്നത്. എന്നാൽ, ചുറ്റുമതിൽ തകർന്നതോടെ കാര്യം എളുപ്പമായി.
മുകളിൽ മദ്യപാനവും ലഹരിമരുന്ന് ഉപയോഗവും വ്യാപകമായി നടക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ചുറ്റുമതിൽ നിർമാണത്തിന് വാട്ടർ അതോറിറ്റി പണം അനുവദിച്ചിട്ടുണ്ടെങ്കിലും ടെൻഡർ എടുക്കാൻ ആളില്ലാത്തതിനാൽ പണിനടക്കാത്ത സാഹചര്യമാണെന്ന് ഡിവിഷൻ കൗൺസിലർ പി.എം. ഇസ്മുദ്ദീൻ പറഞ്ഞു. സാമൂഹികവിരുദ്ധശല്യം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.