പത്തനംതിട്ട: ജില്ലയിൽ ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നത് ആരോഗ്യമേഖലയിൽ ആശങ്കക്ക് കാരണമായി. ഈ മാസം 28വരെ 19 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 30 പേരിൽ ഡെങ്കിപ്പനി സംശയിക്കുന്നുമുണ്ട്. എലിപ്പനി ഇതുവരെ എട്ട് പേർക്ക് സ്ഥിരീകരിച്ചു. നാലുപേർക്ക് എലിപ്പനി സാധ്യതയും കണ്ടെത്തിയിട്ടുണ്ട്.
തിരുവല്ല, കോയിപ്രം, ചെറുകോൽ, ഇലന്തൂർ, മെഴുവേലി , വല്ലന, ഓമല്ലൂർ, കോഴഞ്ചേരി, പഴവങ്ങാടി, ചെന്നീർക്കര, പത്തനംതിട്ട മുനിസിപ്പാലിറ്റി, ഓതറ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി, മല്ലപ്പള്ളി, കൊക്കാത്തോട്, വല്ലന, കവിയൂർ, മല്ലപ്പുഴശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ എലിപ്പനി സ്ഥിരീകരിച്ചു. വേനൽമഴ കനത്തതോടെയാണ് ജില്ലയിൽ പകർച്ചവ്യാധികൾ വർധിക്കുന്നത്. കൊതുക് നശീകരണവും ഉറവിട മാലിന്യസംസ്കരണവും ഡ്രൈഡേയും നടപ്പാക്കാൻ നിർദേശമുണ്ടെങ്കിൽ പലയിടത്തും പദ്ധതി നിലച്ചമട്ടാണ്.
മഞ്ഞപ്പിത്ത രോഗികളും ജില്ലയിൽ വർധിക്കുന്നുണ്ട്. 28 ദിവസത്തിനുള്ളിൽ 17 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹെപ്പെറ്റൈറ്റസ് എ ബാധിച്ച രോഗികളാണ് കൂടുതൽ. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഹെപ്പെറ്റൈറ്റസ് എ പകരുന്നത്. രോഗികളുമായി അടുത്ത സമ്പർക്കമുള്ളവർക്കും രോഗം പകരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.