ര​ജ​നി ബി​ജു

ശബരിമല ഇടത്താവളം; ഇന്ന് പൊലീസ്-പഞ്ചായത്ത് യോഗം, 26ന് മുമ്പ് നടപടി -പ്രസിഡന്‍റ്​

കു​മ​ളി: ആ​യി​ര​ക​ണ​ക്കി​ന് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ വ​ന്നു പോ​കു​ന്ന കു​മ​ളി ഇ​ട​ത്താ​വ​ള​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ര​ജ​നി ബി​ജു ‘മാ​ധ്യ​മ’​ത്തോ​ടു പ​റ​ഞ്ഞു. തീ​ർ​ഥാ​ട​ക​രു​ടെ ഇ​ട​ത്താ​വ​ള​മാ​യ കു​മ​ളി​യി​ലെ ദു​രി​ത​ങ്ങ​ൾ സം​ബ​ന്ധി​ച്ച മാ​ധ്യ​മം വാ​ർ​ത്ത​യോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. തീ​ർ​ഥാ​ട​ക​ർ​ക്കാ​യി തേ​ക്ക​ടി ക​ല്ല​റ​യ്ക്ക​ൽ ഗ്രൗ​ണ്ടി​ലും പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തും വാ​ഹ​ന പാ​ർ​ക്കി​ങ്​ സൗ​ക​ര്യം ഒ​രു​ക്കും. ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള മു​ഴു​വ​ൻ പെ​ട്ടി​ക്ക​ട​ക​ൾ, ന​ട​പ്പാ​ത കൈ​യേറ്റ​ങ്ങ​ൾ എ​ന്നി​വ ഈ ​മാ​സം 26ന് ​മു​മ്പ് നീ​ക്കം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ്​ വ്യ​ക്ത​മാ​ക്കി.

തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്‌​ച ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പൊ​ലീ​സും യോ​ഗം ചേ​രും. വാ​ഹ​ന​ങ്ങ​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന കു​മ​ളി അ​മ്പ​ല ക​വ​ല​യി​ലെ ബ​സ് സ്റ്റോ​പ്പ് മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. വ​ൺ​വേ, പാ​ർ​ക്കി​ങ്​ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ശ​ബ​രി​മ​ല ദി​ശാ​ബോ​ർ​ഡു​ക​ൾ വൈ​കാ​തെ സ്ഥാ​പി​ക്കും. ടൗ​ണി​ലെ ശൗ​ചാ​ല​യ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ത​മി​ഴ്നാ​ട് ബ​സ്​ കു​മ​ളി ബ​സ്​ സ്റ്റാൻ​ഡി​ൽ ക​യ​റ്റി ഗ​താ​ഗ​തക്കുരു​ക്ക് സൃ​ഷ്ടി​ക്കു​ന്ന​ത് ഇ​ല്ലാ​താ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ്​ വ്യ​ക്ത​മാ​ക്കി. ബ​സ്​​സ്റ്റാ​ൻ​ഡി​ൽ ക​യ​റു​ന്ന വ​ഴി​യി​ൽ ദേ​ശീ​യ പാ​ത​യി​ൽ ഉ​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടും കു​ഴി​യും അ​റ്റ​കു​റ്റ​പ്പണി ന​ട​ത്താ​ൻ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് വെ​ള്ള​ക്കെ​ട്ട് തു​ട​രു​ന്ന​തി​ന് കാ​ര​ണം. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി കു​മ​ളി ബ​സ്​​സ്റ്റാ​ൻ​ഡി​ൽ 24 മ​ണി​ക്കൂ​റും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​ന​വും അ​ടി​യ​ന്തി​ര ചി​കി​ത്സാ സ​ഹാ​യ​വും ഒ​രു​ക്കു​മെ​ന്നും വി​ശ്ര​മി​ക്കാ​നാ​യി വി​രി​പ്പ​ന്ത​ൽ സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ. ​ക​ബീ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Sabarimala Pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.