പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ ത​മി​ഴ്നാ​ട്

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ

മുല്ലപ്പെരിയാർ: തേക്കടിയിലെ വനപാലകരെ നിരീക്ഷിക്കാൻ കാമറകൾ സ്ഥാപിച്ച് തമിഴ്നാട്

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​റി​ൽ അ​നു​മ​തി​യി​ല്ലാ​തെ സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​യ​ത് ത​ട​ഞ്ഞ വ​നം വ​കു​പ്പി​നെ​തി​രെ ത​മി​ഴ്നാ​ടി​ന്‍റെ നീ​ക്കം. പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ മു​ൻ​കൂ​ട്ടി അ​നു​മ​തി വാ​ങ്ങാ​തെ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചാ​ണ് ത​മി​ഴ്നാ​ട്, കേ​ര​ള വ​നം വ​കു​പ്പി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന​ത്.

തേ​ക്ക​ടി ബോ​ട്ട്ലാ​ൻ​ഡി​ങ്ങി​ലേ​ക്ക് പോ​കും​വ​ഴി റോ​ഡ​രി​കി​ലാ​ണ് പു​തി​യ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. റോ​ഡ​രി​കി​ൽ പൈ​പ്പ് സ്ഥാ​പി​ച്ച് വ​ന​പാ​ല​ക​ർ ക​ട​ന്നു​പോ​കു​ന്ന വ​ഴി​ക​ൾ മു​ഴു​വ​ൻ നി​രീ​ക്ഷി​ക്കും​വി​ധം നാ​ല് കാ​മ​റ​യാ​ണു​ള്ള​ത്.

തേ​ക്ക​ടി​യി​ൽ ത​മി​ഴ്‌​നാ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഓ​ഫി​സും ഐ.​ബി​യും നി​ല​വി​ലു​ണ്ട്. ഇ​വ​യു​ടെ വാ​തി​ൽ​ക്ക​ൽ സ്ഥാ​പി​ക്കാ​തെ​യാ​ണ് കാ​മ​റ​ക​ൾ റോ​ഡ​രി​കി​ൽ പൈ​പ്പ് സ്ഥാ​പി​ച്ച് വെ​ച്ചി​ട്ടു​ള്ള​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്, മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലേ​ക്ക് മു​ൻ​കൂ​ട്ടി അ​നു​മ​തി വാ​ങ്ങാ​തെ കൊ​ണ്ടു​പോ​യ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ വ​ള്ള​ക്ക​ട​വ് ചെ​ക്പോ​സ്റ്റി​ൽ വ​നം വ​കു​പ്പ് ത​ട​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രെ ത​മി​ഴ്നാ​ട്ടി​ൽ ചി​ല സം​ഘ​ട​ന​ക​ൾ പ​തി​വ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​രു​ക​യും ചെ​യ്തു.

തേ​ക്ക​ടി​യി​ലെ വ​ന​പാ​ല​ക​രു​മാ​യി നി​ര​ന്ത​രം ഏ​റ്റു​മു​ട്ട​ലി​ന്‍റെ പാ​ത​യി​ലാ​ണ് ത​മി​ഴ്നാ​ട് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന് സ​മീ​പ​ത്തെ ബേ​ബി ഡാം ​ബ​ല​പ്പെ​ടു​ത്താ​ൻ മ​ര​ങ്ങ​ൾ വെ​ട്ടു​ന്ന​തി​ന് വ​നം വ​കു​പ്പ് അ​നു​മ​തി ന​ൽ​കു​ന്നി​െ​ല്ല​ന്ന പ​രാ​തി ത​മി​ഴ്നാ​ട് നി​ര​ന്ത​രം ഉ​യ​ർ​ത്തു​ന്നു​ണ്ട്.

തേ​ക്ക​ടി ആ​ന​വാ​ച്ചാ​ലി​ലെ വ​നം വ​കു​പ്പി​ന്‍റെ പാ​ർ​ക്കി​ങ്​ ഗ്രൗ​ണ്ട് മു​ല്ല​പ്പെ​രി​യാ​ർ പാ​ട്ട​ഭൂ​മി​യി​ലാ​ണെ​ന്ന​പേ​രി​ലും ത​മി​ഴ്നാ​ട് അ​ധി​കൃ​ത​ർ കേ​ര​ള വ​നം​വ​കു​പ്പി​നെ​തി​രെ തി​രി​ഞ്ഞി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ, ക​ടു​വ സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.

Tags:    
News Summary - Mullaperiyar- Tamil Nadu installs cameras to monitor forest guards in Thekkady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.