മറയൂരിൽ സാൻഡൽ സ്​പൈക്​ രോഗം ബാധിച്ച ചന്ദനമരം മന്ത്രി എ.കെ. ശശീന്ദ്രൻ പരിശോധിക്കുന്നു

രോഗം ബാധിച്ച 2000 ചന്ദനമരങ്ങൾ മുറിച്ചുമാറ്റും -മന്ത്രി ശശീന്ദ്രൻ

മറയൂർ: സാൻഡൽ സ്പൈക് രോഗം ബാധിച്ച രണ്ടായിരത്തോളം ചന്ദനമരങ്ങൾ മുറിച്ചുമാറ്റുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. സർക്കാറിന്‍റെ നൂറുദിന കർമ പരിപാടിയിൽ ജില്ലയിൽ വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി മറയൂരിലെ ചന്ദനക്കാടുകൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

രോഗപ്രതിരോധ പ്രവർത്തനങ്ങൾ തീരുമാനിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തി. തുടർന്നാണ് ചന്ദനക്കാടുകൾ സന്ദർശിച്ചത്. 40 വർഷമായി മറയൂരിലെ ചന്ദനക്കാടുകളിൽ സാൻഡൽ സ്പൈക് രോഗമുണ്ട്. പക്ഷേ, രണ്ട് വർഷമായി രോഗം ബാധിച്ച് നശിക്കുന്ന മരങ്ങളുടെ എണ്ണം കൂടുകയാണ്. നശിക്കുന്നവയിലധികവും ചെറുമരങ്ങളാണ്. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വനം വകുപ്പിന് ഉണ്ടാകുന്നത്.

അതുകൊണ്ടുതന്നെ രോഗം വ്യാപിക്കുന്നത് തടയുകയാണ് പ്രഥമ ലക്ഷ്യം. സ്പൈക് രോഗത്തിന് പ്രതിരോധമോ ചികിത്സയോ ഇല്ല. മറ്റ് മരങ്ങളിലേക്ക് പടരാനും സാധ്യതയുണ്ട്. അതിനാലാണ് രോഗം വന്ന മരങ്ങൾ വേരോടെ മുറിച്ചുമാറ്റാൻ തീരുമാനിച്ചതെന്നും മന്ത്രി ശശീന്ദ്രൻ വ്യക്തമാക്കി.

Tags:    
News Summary - 2000 diseased sandalwood trees will be cut down - Minister Sasindran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.