മറയൂര്‍: വാഹന പരിശോധനക്കിടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന 25 കിലോ ചന്ദനം പിടികൂടി. ചിന്നവൈര സ്വദേശി രാംകുമാർ (25), കാപ്പിസ്റ്റോര്‍ സ്വദേശി രഞ്ജിത്ത് (24) എന്നിവരെ വനപാലകർ പിടികൂടി. ആനക്കാല്‍പെട്ടി സ്വദേശി പ്രദീപ് (27) ഓടിമറഞ്ഞു.
കഴിഞ്ഞദിവസം രാത്രി 10ഓടെ പള്ളനാട് കുരിശുപള്ളിക്ക് സമീപം വനപാലകസംഘം വാഹന പരിശോധന നടത്തിവരുന്നതിനിടെയാണ് പിടിയിലായത്. പരിശോധനക്ക് നില്ക്കുന്ന വനപാലകരെ കണ്ട ഇവർ വാഹനം ഉപേക്ഷിച്ച് ഓടിമറയാന്‍ ശ്രമിക്കുകയായിരുന്നു.
വാഹനം പരിശോധിച്ചപ്പോൾ രണ്ട് ചാക്കുകെട്ടിലായി 25 കിലോ ചന്ദനം കണ്ടെത്തി. രാംകുമാറിെനയും രഞ്ജിത്തിെനയും വാഹനവും കസ്റ്റഡിയിലെടുത്തു.
നാച്ചിവയല്‍ േറഞ്ച് ഡി.എഫ്.ഒ കെ.വി. ഫിലിപ്പിെൻറ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ ടി.ആര്. ബിജു, റെനി, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.എ. ശ്രീകാന്ത്, എ.ജി. രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്. പ്രതികളെ ശനിയാഴ്ച ദേവികുളം കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.