മറയൂർ: ഇടവേളക്കുശേഷം മറയൂർ മേഖലയിൽ വീണ്ടും മോഷ്ടാക്കൾ വിലസുന്നു. കഴിഞ്ഞദിവസം രാത്രി കോട്ടക്കുളത്ത് ഒറ്റക്ക് താമസിക്കുന്ന വീട്ടമ്മയുടെ ഒന്നരപ്പവൻ മാല കവർന്നു.
ഭാബുനഗറിലെ ലക്ഷ്മിയുടെ മാലയാണ് പിൻവശത്തെ വാതിൽ പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് കഴുത്തിൽനിന്ന് പൊട്ടിച്ച് കടന്നത്. രണ്ടാഴ്ചക്ക് മുമ്പ് മറയൂർ പത്തടിപ്പാലത്ത് ഗർഭിണിയായ യുവതിയുടെ മാല അലമാരയിൽനിന്ന് കവർന്നിരുന്നു. ആറുമാസത്തിനുശേഷം വീണ്ടും മോഷ്ടാക്കൾ വീടുകൾ കുത്തിത്തുറന്നു മോഷണം നടത്തുന്നത് പതിവാകുകയാണ്.
ഒരുവർഷത്തിനിടെ മോഷ്ടിക്കപ്പെട്ടത് അറുപതിലേറെ പവൻ സ്വർണവും മറ്റു വീട്ടുപകരണങ്ങളുമാണ്. ആരും പിടിക്കപ്പെടാത്തതാണ് മോഷ്ടാക്കൾ വിലസാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.