പിതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; മകൻ പിടിയിൽ

മറയൂര്‍: മറയൂരിന് സമീപം ദണ്ഡുകൊമ്പ് കോളനിയില്‍ വയോധികനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട്​ മകനെ പൊലീസ്​ പിടികൂടി. കാളിയപ്പനെയാണ് (60) മകന്‍ മൂര്‍ത്തി (31) വെട്ടിയത്.

കഴുത്തിന് മുറിവേറ്റ കാളിയപ്പനെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

സമീപവാസികള്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയും മറയൂര്‍ സി.ഐ സുനിലി​െൻറ നേതൃത്വത്തിൽ പൊലീസ് മൂര്‍ത്തിയെ പിടികൂടുകയുമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.