മറയൂർ (ഇടുക്കി): കുടിവെള്ളത്തിനായി പഞ്ചായത്ത് ഒാഫിസിനുമുന്നിൽ ഒറ്റയാൾ സമരം. കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രത്തിനുസമീപത്തുനിന്ന് ബൈക്കിൽ കാലിക്കുടങ്ങളും കഴുത്തിൽ ബോർഡും തൂക്കിയാണ് മറയൂർവരെ യാത്ര ചെയ്ത് പഞ്ചായത്ത് ഓഫിസിനുമുന്നിലെത്തി ബിജു കുത്തിയിരുന്നത്. ജലനിധി പദ്ധതിയിലൂടെ പ്രദേശത്ത് കുടിവെള്ളം എത്തിയിരുന്നു. എന്നാൽ, വേനലായതോടെ അടിക്കടി മുടങ്ങുകയാണ്. നിലവിൽ 18 ദിവസമായി കുടിവെള്ളം എത്തിയിട്ടെന്ന് ബിജു പറഞ്ഞു.
എന്നാൽ, മറയൂർ മേഖലയിൽ ഒരുദിവസം ഇടവിട്ട് എല്ലാവർക്കും കുടിവെള്ളമെത്തിച്ച് നൽകുന്നുണ്ടെന്ന് പഞ്ചായത്ത് ്പ്രസിഡൻറ് പറഞ്ഞു. ഇപ്പോൾ നടത്തുന്ന സമരം രാഷ്ട്രീയഗൂഢാലോചനയാണ്. എന്നിരുന്നാലും എവിടെയെങ്കിലും കുടിവെള്ളക്ഷാമം ഉണ്ടെങ്കിൽ പഞ്ചായത്ത് മുഖേന ശുദ്ധജലം ലഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഉഷ ഹെൻട്രി ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.