മറയൂര്‍: ചന്ദനക്കടത്ത് സംഘത്തിെൻറ തോക്കിന്മുനയില് ജീവന് പൊലിഞ്ഞ ചന്ദ്രികയുടെ കൂടെയുണ്ടായിരുന്നവര്‍ക്കും വധഭീഷണി. കൊലപാതക വിവരം പൊലീസിലും മാധ്യമങ്ങളിലും അറിയിച്ചെന്നതാണ് കാരണം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൃഷി സ്ഥലത്ത് കാവൽ നിൽക്കുകയായിരുന്ന ചന്ദ്രികയെ വെടിവെച്ചുകൊന്നത്. ഈ സമയം മറ്റു അഞ്ചുപേരാണ് ഒപ്പമുണ്ടായിരുന്നത്.
ഇവർ ചിന്നാര്‍ വന്യജീവി സങ്കേതം വൈൽഡ് ലൈഫ് അസി. വാര്ഡന് ഓഫിസിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഇവരിൽ സംഭവസ്ഥലത്തുണ്ടായിരുന്ന വനം വാച്ചറായ യുവതിക്ക് കുടിയിലോ ജോലിക്കോ പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും കുടുംബാംഗങ്ങള്‍ക്ക് വധഭീഷണിയുള്ളതായും ചിന്നാര്‍ സോഷ്യല്‍ വര്‍ക്കറായ മിനികാശി പറഞ്ഞു.
ചന്ദ്രികയെ കൊലപ്പെടുത്തിയ പ്രതികള്‍ മുമ്പും ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് വനപാലകര്‍ക്ക് വിവരം നല്‍കിയെന്നാരോപിച്ച് വാച്ചര്‍മാര്‍ക്കെതിരെ സമാന രീതിയില്‍ വധഭീഷണി മുഴക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.