മറയൂർ: മറയൂരിൽ ചന്ദനക്കൊള്ള തടയാൻ നിയോഗിച്ചിട്ടുള്ള ഡോഗ് സ്ക്വാഡിൽ പുതിയ അംഗമായി 'ഫില' എത്തി.
ഡോഗ് സ്ക്വാഡിൽ ഉണ്ടായിരുന്ന 'കിച്ചു' രണ്ടുമാസം മുമ്പ് ചത്തതിനെ തുടർന്ന് ഒറ്റക്കായ 'ബെൽവി'ന് കൂട്ടായാണ് ഫില എത്തിയിരിക്കുന്നത്.
ഇരവികുളം നാഷനൽ പാർക്കിലായിരുന്നു അഞ്ചരവയസ്സുള്ള ഫില ഇതുവരെ. 2011മുതലാണ് ചന്ദനക്കൊള്ള തടയാൻ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചുവരുന്നത്. ചന്ദന സംരക്ഷണത്തിന് ഫോറസ്റ്റ് ഉദ്യോഗസ്ഥരോടും താൽക്കാലിക ജീവനക്കാരോടും ഒപ്പം വാഹന പരിശോധനക്കും കാടിനുള്ളിൽ ഒളിപ്പിച്ച ചന്ദനം കണ്ടെത്താനും ഡോഗ് സ്ക്വാഡിന്റെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.