മറയൂർ: തമിഴ്നാട്-കേരള അതിർത്തി പ്രദേശമായ അഞ്ചുനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടുഭാഷയിൽ നിർബന്ധം. തമിഴിലും മലയാളത്തിലും. 70 ശതമാനം തമിഴ്വംശജരാണ് അഞ്ചുനാട്ടിൽ.
ആദിവാസി ഊരുകൾ ഉൾപ്പെട്ടതാണ് അഞ്ചുനാട്. ഇവിടെ ചുവരെഴുത്തും പോസ്റ്ററും മൈക്ക് പ്രചാരണവും രണ്ട് ഭാഷയിലും വേണം. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകുന്നത് രണ്ട് ഭാഷക്കാരും 'ദേശ'ക്കാരുമാണ്.
പൊതുവെ നോട്ടീസിെൻറ ഇരുപുറങ്ങളിലായാണ് ഇരുഭാഷയിലെയും അഭ്യർഥന. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്-എൽ.ഡി.എഫ്-എൻ.ഡി.എ മുന്നണികൾക്ക് പുറമെ അണ്ണാ ഡി.എം.കെയും അതിർത്തി ഗ്രാമങ്ങളിൽ സ്ഥാനാർഥികളെ നിർത്തുന്നു.
മറയൂർ, ദേവികുളം, പീരുമേട് പഞ്ചായത്തുകളിലാണ് എ.ഐ.എ.ഡി.എം.കെ മൂന്ന് സീറ്റിൽ വിജയിച്ചത്. പീരുമേട്ടിൽ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം എ.െഎ.എ.ഡി.എം.കെ അംഗത്തിനായിരുന്നു.
മുന്നണികൾക്ക് ഭൂരിപക്ഷം കിട്ടാതെ വന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇത്തവണ ഇടുക്കി, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 93 അണ്ണാ ഡി.എം.കെ സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.